SignIn
Kerala Kaumudi Online
Tuesday, 27 October 2020 11.36 AM IST

അൽ ഖ്വയ്‌ദ ബന്ധത്തിന്റെ പേരിൽ പിടിയിലായവരെ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും

kochi-terrorists

കൊച്ചി: അൽഖ്വയ്ദ ബന്ധത്തിന്റെ പേരിൽ കൊച്ചിയിൽ പിടിയിലായ മൂന്ന് പശ്ചിമബംഗാൾ സ്വദേശികളെ എൻ.ഐ.എ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂർ, കളമശേരി മേഖലകളിൽ നിന്ന് ഇന്നലെ പിടികൂടിയ മുർഷിദാബാദ് സ്വദേശി മുർഷിദ് ഹസൻ, പെരുമ്പാവൂരിൽ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈൻ എന്നിവരെയാണ് ഡൽഹി കോടതിയിൽ ഹാജരാക്കുക.

ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി എൻ.ഐ.എയ്ക്ക് ലഭിച്ചിരുന്നു. ഡൽഹിയിൽ കേസ്‌ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ തുടർ അന്വേഷണം ഡൽഹിയിലാകും നടക്കുക. അതേസമയം ഇന്നലെ കൊച്ചിയിൽ പിടിയിലായ മൂന്ന് പേർക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ചുകൂടി എൻ.ഐ.എ കൊച്ചി യുണിറ്റ് അന്വേഷണം തുടരുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, ALQUIDA, KOCHI TERRORISTS, NIA, KOCHI NIA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.