SignIn
Kerala Kaumudi Online
Thursday, 04 March 2021 12.39 AM IST

നടുവൊടിഞ്ഞ് ഹോം സ്റ്റേകൾ

home-stay

തോപ്പുംപടി: സംസ്ഥാനത്തിന് വർഷം തോറും നാൽപതിനായിരം കോടി രുപ വരുമാനം നേടിക്കൊടുക്കുന്ന ടൂറിസം മേഖല തീർത്തും സ്തംഭിച്ചു. ഹോം സ്റ്റേ സർവീസ്, റിസോർട്ട്, ഹോട്ടൽ, ട്രാവത്സ് ഉൾപ്പടെ ഈ മേഖലയിലെ എല്ലാ രംഗങ്ങളും കൊവി​ഡി​നാൽ വൻപ്രതി​സന്ധി​യി​ലാണ്.

2018 ലെ കണക്ക് പ്രകാരം 10,96,407 വിദേശ ടൂറിസ്റ്റുകളും 1,56,04,661 ആഭ്യന്തര ടൂറിസ്റ്റുകളും സംസ്ഥാനം സന്ദർശിച്ചു.19- 20 കാലയളവിൽ പതിനഞ്ച് ശതമാനം വർദ്ധനവുണ്ടായി​.

15 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ടൂറിസവുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും ഉള്ളത്.

സംസ്ഥാനത്ത് 497 ക്ലാസിഫൈഡ് ഹോട്ടലുകളി​ലായി​ 13, 906 മുറികളുണ്ട്.

ടൂറിസം ബ്രാൻഡുകളിൽ കൂടുതൽ മികവ് പുലർത്തുന്ന താമസ കേന്ദ്രങ്ങളാണ് ഹോം സ്റ്റേകൾ. ആറു മാസമായി സംസ്ഥാനത്തെ ഹോം സ്റ്റേ സർവീസ് വില്ലകളും പൂർണമായി അടഞ്ഞു. സംസ്ഥാനത്ത് 500 ക്ലാസിഫൈഡ് ഹോം സ്റ്റേകളും 120 സർവീസ് വില്ലകളും ഉൾപ്പടെ 1500 എണ്ണമാണുള്ളത്.

ഹോം സ്റ്റേ വില്ലകൾ സ്ക്വയർ ഫീറ്റിന് 30 രൂപ മുതൽ 60 രൂപ വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിവെക്കണം. ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റി​നും ഫീസ് നൽകണം. ആറുമാസമായി​ ഹോംസ്റ്റേകളും വെറുതേ കി​ടപ്പാണ്. വരുമാനം വട്ടപൂജ്യം.

20-21 കാലയളവിൽ ഈടാക്കുന്ന പ്രൊഫഷണൽ നികുതി ഉൾപ്പടെ എല്ലാ നികുതികളും ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി ഡയറക്ടർ എം.പി.ശിവദത്തൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകിയി​ട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.