തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 7.30 വരെ ആയിരിക്കുമെന്ന് സി.എം.ഡി. അലി അസ്ഗർ പാഷ അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചുവരെയായി ക്രമീകരിച്ചിരുന്നു.ജോലി കഴിഞ്ഞ് എത്തുന്നവരുടെ സൗകര്യാർത്ഥമാണ് സമയം നീട്ടിയത്.