SignIn
Kerala Kaumudi Online
Friday, 23 October 2020 9.01 AM IST

കൊവിഡിനെ മറികടക്കാൻ ഇന്ത്യ ലോകത്തെ സഹായിക്കും, ഐക്യരാഷ്‌ട്രസഭയിൽ പ്രധാനമന്ത്രി

modi

ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ മറികടക്കാൻ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ വാക്സിൻ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായാൽ ലോക ജനതയുടെ നന്മയ്ക്കായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്‌ട്രസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളെന്ന നിലയിൽ ലോകത്തിന് ഇന്ന് ഒരു ഉറപ്പു കൂടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. കൊവിഡ് പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയുടെ വാക്സിൻ ഉത്പാദനവും വിതരണ ശേഷിയും ലോക ജനതയ്ക്കായി ഉപകാരപ്പെടുത്തും." മോദി പറഞ്ഞു.

രാജ്യത്ത് മൂന്നാം ഘട്ട ട്രയൽ പരീക്ഷണങ്ങൾ നടന്നുവരികയാണെന്നും സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താനായി കൂടുതൽ പരീക്ഷണങ്ങൾ സഹായിക്കുമെന്നും മോദി പറഞ്ഞു. വാക്സിൻ വിതരണത്തിനായും സംഭരണ ശേഷി ഉറപ്പുവരുത്തുന്നതിനായും മറ്റു രാജ്യങ്ങളെ സഹായിക്കും. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ 150 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ മെഡിക്കൽ ഉപകരണങ്ങൾ അയച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് വെെറസ് വ്യാപനത്തെ തുടർന്ന് വെർച്വൽ സമ്മേളനമാണ് ഐക്യരാഷ്‌ട്രസഭ നടത്തിയത്. ഇന്ത്യയിൽ കൊവിഡ് വാക്സിൻ പരീക്ഷണം മൂന്ന് ഘട്ടങ്ങളിലായി നടന്നുവരികെയാണെന്നും ശാസ്ത്രജ്ഞർ അനുമതി നൽകിയാൽ നിർമാണം ആരംഭിക്കുമെന്നും പ്രധാനമന്ത്രി കഴിഞ്ഞ സ്വതന്ത്രൃദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID19, INDIA NEWS, PM MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.