ബീജിംഗ്: കൊവിഡിന് പിന്നാലെ ചൈനയിലും വിയറ്റ്നാമിലും പിടിമുറുക്കിയ കാറ്റ് ക്യു ( സി ക്യു) വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് റിപ്പോർട്ട്. ക്യൂലക്സ് കൊതുകുകളിലും പന്നികൾക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. ഈസ്റ്റ് ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ നൂറോളംപേർക്ക് വൈറസ് ബാധിച്ചതായാണ് വിവരം. അൻഹുയി പ്രവിശ്യയിൽ അമ്പതോളം പേരിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലായി 50ഓളം പേർ വൈറസ് ബാധിച്ച് മരിച്ചെന്നും റിപ്പോർട്ടുണ്ട്. വിയറ്റ് നാമിലും നൂറുകണക്കിനാളുകളിൽ രോഗം കണ്ടെത്തിയിട്ടുണ്ട്.
ചൈനയിൽ ഇതിനോടകം നിരവധിപ്പേരെ ബാധിച്ച 'ക്യാറ്റ് ക്യു' വൈറസ് ഇന്ത്യയിലും പിടിമുറുക്കിയേക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) മുന്നറിയിപ്പ് നൽകി.
ആർത്രോപോഡ് ബോൺ എന്ന വിഭാഗത്തിൽപ്പെടുന്ന വൈറസാണ് കാറ്റ് ക്യൂ. ഇന്ത്യയിലെ കാട്ടുമൈനകളുടെ സ്രവങ്ങളിൽ ധാരാളമായി കാണപ്പെടുന്ന കാറ്റ് ക്യു മനുഷ്യർക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്.
ചൈനയിലും വിയറ്റ്നാമിലും ക്യാറ്റ് ക്യു വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു കഴിഞ്ഞു. സി ക്യു വിയുടെ പ്രാഥമിക സസ്തനി ഹോസ്റ്റുകൾ പന്നികളാണ്. കൊതുകുകളായ ഈഡിസ് ഈജിപ്റ്റി, സിഎക്സ്. ക്വിൻക്ഫാസിയാറ്റസ്, സിഎക്സ്. ട്രൈറ്റേനിയർഹിഞ്ചസ് എന്നിവ എളുപ്പത്തിൽ സി ക്യു വി വൈറസിന് കീഴ്പ്പെടും.ഡി കണ്ടെത്തിയിരുന്നു.പനി , മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എൻസെഫലൈറ്റിസ് എന്നീ അസുഖങ്ങൾക്ക് ഈ വൈറസ് കാരണമാകുമെന്ന് ആരോഗ്യ വിദ്ഗദ്ധർ പറയുന്നു. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച് പഠനം.