SignIn
Kerala Kaumudi Online
Monday, 24 June 2019 3.19 PM IST

ജീവിതത്തിന്റെ കണക്കുപുസ്തകം

guru

ജീ​വി​ത​ത്തി​ൽ​ ​ക​ണ​ക്കു​ള്ള​തി​നേ​ക്കാ​ൾ​ ​ക​ണ​ക്കി​ല്ലാ​യ്മ​ക​ളാ​ണു​ ​അ​ധി​ക​മാ​യി​ട്ടു​ള്ള​ത്.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​ശ​രാ​ശ​രി​ ​മ​നു​ഷ്യ​ൻ​ ​ഓ​ർ​ത്തു​വ​യ്ക്കു​ന്ന​ത് ​എ​പ്പോ​ഴും​ ​ക​ണ​ക്കു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ്.​ ​ഈ​ ​ജീവി​ത​ത്തി​ൽ​ ​ഞാ​ൻ​ ​ഇ​ത്ര​കാ​ലം​ ​കൊ​ണ്ട് ​എ​ത്ര​ ​സ​മ്പാ​ദ്യ​മു​ണ്ടാ​ക്കി,​ ​ഏ​തെ​ല്ലാം​ ​വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​ ​നേ​ടി,​ ​എ​ന്തെ​ല്ലാം​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ ​വ​ഹി​ച്ചു,​ ​എ​ത്ര​യെ​ല്ലാം​ ​തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ച്ചു,​ ​ഇ​തി​ന​കം​ ​ന​ഷ്ട​പ്പെ​ട്ട​ത് ​എ​ന്തെ​ല്ലാ​മാ​ണ്,​ ​വ​ന്നു​പോ​യ​ ​വ്യാ​ധി​ക​ൾ​ ​എ​ന്തെ​ല്ലാ​മാ​ണ്,​ ​തു​ട​ങ്ങി​യു​ള്ള​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം​ ​കൃ​ത്യ​മാ​യി​ ​ക​ണ​ക്കു​ ​സൂ​ക്ഷി​ക്കു​ക​യും​ ​പ​റ​യു​ക​യും​ ​ചെ​യ്യു​ന്ന​വ​രാ​ണ് ​അ​ധി​ക​മാ​ളു​ക​ളും.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​ദി​വ​സ​ത്തെ​പ്പോ​ലും​ ​കാ​ഴ്ച​ക​ളും​ ​കേ​ൾ​വി​ക​ളും​ ​ഓ​ർ​മ്മ​ക​ളും​ ​ചി​ന്ത​ക​ളും​ ​ച​ല​ന​ങ്ങ​ളും​ ​പൂ​ർ​ണ​മാ​യും​ ​മ​റ​യി​ല്ലാ​തെ​ ​ഓ​ർ​ക്കാ​നും​ ​പ​റ​യാ​നും​ ​ആ​ർ​ക്കും​ ​ക​ഴി​യു​ക​യി​ല്ല.​ ​ഇ​തി​ൽ​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​ത് ​ശ്വാ​സ​നി​ശ്വാ​സ​ങ്ങ​ളു​ടെ​ ​കാ​ര്യ​മാ​ണ്.​ ​ഞാ​ൻ​ ​ഇ​ന്നു​ ​എ​ത്ര​ ​ദീ​ർ​ഘ​ശ്വാ​സ​മെ​ടു​ത്തു,​ ​എ​ത്ര​ ​ദീ​ർ​ഘ​നി​ശ്വാ​സ​മു​തി​ർ​ത്തു,​ ​എ​ത്ര​ ​സാ​ധാ​ര​ണ​ ​ശ്വാ​സ​മെ​ടു​ത്തു​ ​എ​ന്ന​ ​ക​ണ​ക്ക് ​ആ​രും​ ​അ​റി​യാ​റു​കൂ​ടി​യി​ല്ല.​ ​ശ​രീ​ര​ത്തി​ന്റെ​യും​ ​ജീ​വി​ത​ത്തി​ന്റെ​യും​ ​നി​ല​നി​ല്പ്പി​നാ​വ​ശ്യ​മാ​യ​ ​പ്രാ​ണ​വാ​യു​വി​നെ​ ​എ​ടു​ക്കു​ക​യും​ ​വി​ടു​ക​യും​ ​ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ന്റെ​ ​ഈ​ ​ക​ണ​ക്ക് ​ആ​രാ​ണു​ ​ശ്ര​ദ്ധി​ക്കു​ക​യും​ ​സൂ​ക്ഷി​ക്കു​ക​യും​ ​ചെ​യ്യാ​റു​ള്ള​ത്?

വേ​ണ​മെ​ങ്കി​ൽ​ ​ഒ​രു​ ​ദി​വ​സം​ ​സാ​ധാ​ര​ണ​ ​ആ​രോ​ഗ്യ​നി​ല​യി​ലു​ള്ള​ ​ഒ​രാ​ൾ​ 28000​ ​ഓ​ളം​ ​ത​വ​ണ​ ​ശ്വാ​സ​മെ​ടു​ക്കു​ക​യും​ ​വി​ടു​ക​യും​ ​ചെ​യ്യു​ന്നു​വെ​ന്നു​ ​നി​രീ​ക്ഷ​ണ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ​റ​യാ​മെ​ങ്കി​ലും​ ​ആ​രു​മ​ത് ​ശ്ര​ദ്ധി​ക്കാ​റു​ ​പോ​ലു​മി​ല്ല.​ ​കാ​ര​ണം​ ​അ​തി​ന്റെ​ ​ക​ണ​ക്കു​കൊ​ണ്ട് ​നേ​ട്ട​ങ്ങ​ളൊ​ന്നും​ ​ഉ​ണ്ടാ​ക്കാ​നി​ല്ല.​ ​മ​റ്റൊ​ന്ന് ​ഈ​ ​ക​ണ​ക്കി​ല്ലാ​യ്മ​ക​ളി​ലൂ​ടെ​യാ​ണ് ​ന​മ്മു​ടെ​ ​ജീ​വി​ത​ത്തി​ന്റെ​ ​തു​ട​ർ​ച്ച​ ​സം​ഭ​വി​ക്കു​ന്ന​തെ​ന്ന​ത് ​ആ​രും​ ​ഓ​ർ​ക്കാ​റു​മി​ല്ല.​ ​ഈ​ ​തു​ട​ർ​ച്ച​യു​ടെ​ ​നി​ത്യ​ത​യി​ലേ​ക്കു​ള്ള​ ​ശ്ര​ദ്ധാ​പൂ​ർ​വ​മാ​യ​ ​നി​രീ​ക്ഷ​ണ​മാ​ണ് ​വാ​സ്ത​വ​ത്തി​ൽ​ ​ധ്യാ​ന​മെ​ന്നു​ ​പ​റ​യു​ന്ന​ത്.


ജീ​വി​ത​ത്തി​ൽ​ ​എ​ന്തി​നെ​ല്ലാ​മാ​ണോ​ ​ക​ണ​ക്കു​ള്ള​ത്,​ ​അ​ല്ലെ​ങ്കി​ൽ​ ​എ​ന്തി​നെ​ല്ലാ​മാ​ണോ​ ​ക​ണ​ക്കെ​ടു​പ്പി​ന്റെ​ ​പ​ട്ടി​ക​യി​ൽ​ ​സ്ഥാ​ന​മു​ണ്ടാ​കാ​റു​ള്ള​ത്,​ ​അ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളു​ടെ​ ​സ​മ്പ​ർ​ക്ക​മാ​ണ് ​ജീ​വി​ത​ത്തി​ന്റെ​ ​ക​രു​ത്തും​ ​കാ​ത​ലു​മെ​ന്ന് ​പ​ല​രും​ ​ധ​രി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ഒ​ന്നോ​ർ​ത്തു​ ​നോ​ക്കി​യാ​ൽ,​ ​അ​ല്ലെ​ങ്കി​ൽ​ ​അ​നു​ഭ​വ​ങ്ങ​ളു​ടെ​ ​വെ​ളി​ച്ച​ത്തി​ൽ​ ​ഒ​ന്നു​ ​തി​രി​ഞ്ഞു​ ​നോ​ക്കി​യാ​ൽ​ ​ഈ​ ​ക​ണ​ക്കെ​ടു​പ്പി​ലു​ള്ള​തെ​ല്ലാം​ ​നാ​ള​ത്തെ​ ​ക​ണ​ക്കി​ൽ​ ​നി​ന്നും​ ​ചോ​ർ​ന്നു​ ​പോ​കു​വാ​നി​ട​യു​ള്ള​താ​ണെ​ന്നു​ ​ബോ​ദ്ധ്യ​പ്പെ​ടും.​ ​അ​തി​ലു​ള്ള​തൊ​ന്നും​ ​അ​തു​പോ​ലെ​ ​സ്ഥി​ര​മാ​യി​ ​നി​ല​നി​ല്ക്കു​ന്ന​ത​ല്ലെ​ന്നു​ ​ചു​രു​ക്കം.​ ​സ്ഥി​തി​ഭേ​ദ​ങ്ങ​ളു​ടെ​ ​ഈ​ ​മാ​റി​മ​റി​യ​ലു​ക​ളാ​ണ് ​വ്യാ​കു​ല​ത​ക​ളും​ ​ആ​ശ​ങ്ക​ക​ളും​ ​സു​ഖ​ദുഃ​ഖ​സ​മ്മി​ശ്ര​മാ​യ​ ​ക്ഷ​ണി​കാ​നു​ഭ​വ​ങ്ങ​ളു​മൊ​ക്കെ​യാ​യി​ ​ത​ള്ളി​വ​രു​ന്ന​ ​തി​ര​ക​ൾ​പോ​ലെ​ ​ജീ​വി​ത​ത്തെ​ ​സ​മ്മ​ർ​ദ്ദ​പ്പെ​ടു​ത്തു​ന്ന​തും​ ​ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തും.​ ​ഈ​ ​വാ​സ്ത​വം​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​ന​മ്മ​ൾ​ ​അ​റി​യാ​തെ​ ​പോ​വു​ക​യാ​ണ്.


ക​ണ​ക്കു​കൊ​ണ്ടാ​ണ് ​ഇ​ന്ന​ത്തെ​ ​ലോ​ക​ത്ത് ​ന​മ്മ​ൾ​ ​എ​ല്ലാം​ ​ഗ​ണി​ക്കു​ന്ന​ത്.​ ​വ​രാ​നി​രി​ക്കു​ന്ന​ ​കാ​ലാ​വ​സ്ഥ​യു​ടെ​ ​വ്യ​തി​യാ​ന​ങ്ങ​ളും​ ​സൂ​ര്യ​ച​ന്ദ്ര​ന്മാ​രു​ടെ​ ​ഗ്ര​ഹ​ണ​വും​ ​അ​തി​ന്റെ​ ​ദൈ​ർ​ഘ്യം​ ​വ​രെ​യും​ ​ശാ​സ്ത്രം​ ​പ​റ​യു​ന്ന​ത് ​ക​ണ​ക്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.​ ​ജീ​വി​ത​ത്തി​ന്റെ​ ​നി​ല​യും​ ​നി​ല​വാ​ര​വും​ ​വ​രെ​ ​അ​ങ്ങ​നെ​ ​ക​ണ​ക്കി​നു​ ​അ​ധീ​ന​മാ​യി​ത്തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്.​ ​പ​ക്ഷേ​ ​മ​നു​ഷ്യ​ന്റെ​ ​ഈ​ ​ക​ണ​ക്കി​നു​ ​ക​ണ്ടെ​ത്താ​നാ​വാ​ത്ത​ ​ഒ​രു​ ​'​ക​ണ​ക്കി​ല്ലാ​യ്മ​"​യു​ണ്ട്.​ ​അ​ത് ​ഈ​ ​ജ​ഗ​ത്തി​ന്റെ​ ​പ്രാ​ണ​നം​ ​നി​ർ​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​സാ​ക്ഷാ​ൽ​ ​ജ​ഗ​ദീ​ശ്വ​ര​ന്റെ​ ​അ​ധീ​ന​ത​യി​ലു​ള്ള​താ​ണ്.​ ​ഈ​ ​ക​ണ​ക്കി​ല്ലാ​യ്മ​യി​ൽ​ ​നി​ന്നാ​ണ് ​ക​ണ​ക്കു​ ​പ​റ​യു​ന്ന​ ​മ​നു​ഷ്യ​ന്റെ​ ​വം​ശാ​രം​ഭ​വും​ ​തു​ട​ർ​ച്ച​യു​മെ​ല്ലാം​ ​ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.​ ​അ​ത​റി​യാ​തെ​യോ​ ​അ​ത് ​ബോ​ധ​പൂ​ർ​വം​ ​വി​സ്മ​രി​ക്കു​ക​യോ​ ​ചെ​യ്തി​ട്ടാ​ണ് ​മ​നു​ഷ്യ​ൻ​ ​ഏ​തു​ ​കാ​ര്യ​ത്തി​ലും​ ​ഇ​ന്ന് ​ക​ണ​ക്കു​ ​പ​റ​ഞ്ഞ് ​അ​ഹ​ങ്ക​രി​ക്കു​ന്ന​തെ​ന്ന​ത് ​ന​മ്മ​ൾ​ ​ഓ​ർ​ക്കേ​ണ്ട​തു​ണ്ട്.​ ​അ​തു​കൊ​ണ്ട് ​എ​ന്നാ​ണോ​ ​ഒ​രു​വ​ൻ​ ​ഈ​ ​ക​ണ​ക്കി​ന്റെ​ ​ക​ളം​വി​ട്ട് ​ക​ണ​ക്കി​ല്ലാ​യ്മ​യി​ലെ​ ​നി​ഷ്‌​ക​ള​ങ്ക​ത​യി​ലേ​ക്കു​ ​പ്ര​വേ​ശി​ക്കു​ന്ന​ത് ​അ​ന്നേ​ ​അ​വ​നു​ ​ശോ​ക​മൂ​ക​ങ്ങ​ളി​ൽ​ ​നി​ന്നും​ ​വി​മു​ക്തി​ ​ഉ​ണ്ടാ​വു​ക​യു​ള്ളൂ.​ ​ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ​ ​സ​ത്യ​സ​ന്ധ​മാ​യ​ ​നി​രീ​ക്ഷ​ണ​വും​ ​ധ്യാ​ന​വു​മാ​ണു​ ​ഒ​രു​വ​ന്റെ​ ​ജീ​വി​ത​ത്തി​നാ​വ​ശ്യ​മാ​യ​ ​ക​രു​ത്തും​ ​വെ​ളി​ച്ച​വും​ ​ന​ല്കു​ന്ന​ത്.​ ​ജ്വാ​ല​യി​ലെ​ ​ജ്വ​ല​നം​ ​എ​ന്ന​തു​പോ​ലെ​യാ​ണു​ ​ഇ​തു​ ​സം​ഭ​വി​ക്കേ​ണ്ട​ത്.​ ​എ​ന്നു​പ​റ​ഞ്ഞാ​ൽ​ ​ജ്വാ​ല​യെ​ന്ന​ത് ​ധ്യാ​ന​വും​ ​ജ്വ​ല​ന​മെ​ന്ന​ത് ​നി​രീ​ക്ഷ​ണ​വും.


ഈ​ ​ധ്യാ​ന​വും​ ​നി​രീ​ക്ഷ​ണ​വും​ ​കൂ​ടാ​തെ​ ​ഒ​രു​ ​ജീ​വി​ത​വും​ ​ഉ​ത്കൃ​ഷ്ട​നി​ല​യി​ലെ​ത്തു​ക​യി​ല്ല.​ ​എ​ന്നും​ ​ക​ണ​ക്കു​ ​പ​റ​ഞ്ഞും​ ​ക​ണ​ക്കു​ ​സൂ​ക്ഷി​ച്ചും​ ​പി​ന്നീ​ട് ​ക​ണ​ക്കി​ലു​ള്ള​ത് ​ഇ​ല്ലാ​താ​യെ​ന്നോ​ർ​ത്തു​ ​വി​ഷ​മി​ച്ചും​ ​വീ​ണ്ടും​ ​കൂ​ട്ടി​ച്ചേ​ർ​ത്ത് ​സ​ന്തോ​ഷി​ച്ചും​ ​ആ​സ്തി​ബാ​ദ്ധ്യ​ത​ക​ൾ​ ​കൊ​ണ്ട് ​ജീ​വി​ത​ത്തെ​ ​അ​ള​ക്കു​ക​യും​ ​വ്യ​വ​ഹ​രി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​തു​കൊ​ണ്ടാ​ണ് ​മ​നു​ഷ്യ​ന് ​ഉ​ത്കൃ​ഷ്ട​നി​ല​യി​ലെ​ത്താ​നാ​കാ​ത്ത​ത്.​ ​ധ്യാ​ന​വും​ ​നി​രീ​ക്ഷ​ണ​വും​ ​ഒ​രു​ ​ശീ​ല​മാ​ക്കി​യാ​ൽ​ ​ജീ​വി​ത​ത്തി​ന്റെ​ ​വ്യ​വ​ഹാ​ര​ ​ക​ണ​ക്കു​പു​സ്ത​കം​ ​മ​റ​ഞ്ഞു​പോ​വു​ക​യും​ ​ക​ണ​ക്കി​ല്ലാ​യ്മ​യു​ടെ​ ​വേ​ദ​പു​സ്ത​കം​ ​തെ​ളി​ഞ്ഞു​വ​രി​ക​യും​ ​ചെ​യ്യും.​ ​ഇ​ത് ​ശീ​ല​മാ​ക്കു​ന്ന​തി​നു​ ​ഒ​രു​ ​എ​ളു​പ്പ​മാ​ർ​ഗം​ ​പ​റ​യാം.


കു​റ​ച്ചു​നേ​രം​ ​സ്വ​സ്ഥ​മാ​യി​രി​ക്കു​ക.​ ​ശ്വാ​സോ​ച്ഛ്വാ​സ​ഗ​തി​യി​ൽ​ ​മാ​ത്രം​ ​ശ്ര​ദ്ധ​ ​അ​ർ​പ്പി​ക്കു​ക.​ ​എ​ന്നി​ട്ടു​ ​ഓ​രോ​ ​ശ്വാ​സം​ ​എ​ടു​ക്കു​മ്പോ​ഴും​ ​വി​ടു​മ്പോ​ഴും​ ​ഞാ​നി​പ്പോ​ൾ​ ​ധ്യാ​നി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ ​എ​ന്നു​ ​ആ​വ​ർ​ത്തി​ച്ചാ​വ​ർ​ത്തി​ച്ചു​ ​ബോ​ധ്യ​പ്പെ​ടു​ക.​ ​ക്ര​മേ​ണ​ ​ആ​ ​ബോ​ധ്യ​പ്പെ​ട​ൽ​ ​ധ്യാ​ന​ത്തി​ല​ലി​ഞ്ഞ് ​ബോ​ധ​ത്തി​ലി​ല്ലാ​താ​കും.​ ​അ​പ്പോ​ൾ​ ​നി​ങ്ങ​ളു​ടെ​ ​ജീ​വി​ത​ത്തി​ലെ​ ​വ്യ​വ​ഹാ​ര​ത്തി​ന്റെ​ ​ക​ണ​ക്കു​പു​സ്ത​കം​ ​മാ​യാ​ൻ​ ​തു​ട​ങ്ങും.​ ​ഇ​തൊ​രു​ ​നി​ത്യ​സാ​ധ​ന​യാ​ക്കി​യാ​ൽ​ ​ശോ​ക​വും​ ​മൂ​ക​വു​മു​ണ്ടാ​ക്കു​ന്ന​തെ​ല്ലാം​ ​ഒ​ന്നൊ​ന്നാ​യൊ​ഴി​ഞ്ഞൊ​ഴി​ഞ്ഞു​ ​ക​ണ​ക്കി​ല്ലാ​യ്മ​യു​ടെ​ ​ഉ​ൾ​ക്കാ​ഴ്ച​യി​ൽ​ ​ശു​ദ്ധ​സ്വ​രൂ​പം​ ​തെ​ളി​ഞ്ഞു​ ​അ​ങ്ക​മി​ല്ലാ​ത്ത​വ​നാ​യി​ ​മ​നു​ഷ്യ​ൻ​ ​മാ​റും.​ ​സം​ശ​യ​മി​ല്ല.​ ​ഈ​ ​സ​ത്യ​മാ​ണു​ ​ഈ​ശാ​വാ​സ്യോ​പ​നി​ഷ​ത്ത് ​ഭാ​ഷ​യി​ൽ​ ​ഗു​രു​ദേ​വ​ൻ​ ​ഇ​പ്ര​കാ​രം​ ​വ​ർ​ണ്ണി​ച്ചി​രി​ക്കു​ന്ന​ത്.
'​പ​ങ്ക​മ​റ്റ​ങ്ക​മി​ല്ലാ​തെ​ ​പ​രി​പാ​വ​ന​മാ​യ് ​സ​ദാ
മ​ന​സി​ൻ​ ​മ​ന​മാ​യ് ​ത​ന്നി​ൽ​ ​ത​നി​യേ​ ​പ്രോ​ല്ല​സി​ച്ചി​ടും​".

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
VIDEOS
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.