SignIn
Kerala Kaumudi Online
Wednesday, 25 November 2020 11.02 PM IST

''എ​ന്റെ​ ​ര​ച​ന​ക​ളി​ൽ​ ​ അ​വ​സാ​ന​ത്തേ​ത് ​മാ​ത്ര​മേ​ ​ഞാ​ൻ​ ​ശു​പാ​ർ​ശ​ ​ചെ​യ്യു​ക​യു​ള്ളൂ.​ ​ കൂ​ട്ട​ത്തി​ൽ​ ​മി​ക​ച്ച​ത് ​ അ​വ​സാ​ന​ത്തെ​ ​കൃ​തി​യാ​ണ്." നോബൽ ജേതാവ് ലൂയീസ് എലിസബത്ത് ഗ്ളീക്കിന്റെ ജീവിതമടുത്തറിയാം

louise-gluk

ത​ല​മു​റ​ക​ളി​ലൂ​ടെ​ ​ക​ട​ന്നു​പോ​കു​ന്ന​ ​ക​വി​ത​ക​ൾ...​ ​ത​ല​മു​റ​ക​ളെ​ ​കു​റി​ച്ച് ​പ​റ​ഞ്ഞു​പോ​കു​ന്ന​ ​ക​വി​ത​ക​ൾ...​ ​കാ​ല​ത്തി​നെ​യും​ ​പ്ര​കൃ​തി​യെ​യും​ ​​വാ​ക്കു​ക​ൾ​ക്കു​ള്ളി​ൽ​ ​കോ​ർ​ത്തി​ണ​ക്കു​ന്ന​ ​വ​ള​രെ​ ​വ്യ​ത്യ​സ്‌​ത​യാ​യ​ ​ഒ​രു​ ​ക​വ​യ​ത്രി​യാ​ണ് ​ലൂ​യി​സ്.​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് ​അ​പ്പു​റ​ത്തേ​ക്ക് ​വാ​യ​ന​യി​ലൂ​ടെ​യു​ള്ള​ ​മ​ന​സി​ലാ​ക്ക​ൽ,​ ​ഒ​രു​ ​വാ​യ​ന​ക്കാ​ര​ന് ​ഗ്ലീ​ക്ക് ​എ​ന്ന​ ​വ്യ​ത്യ​സ്‌​ത​ ​സ്വ​ര​ത്തെ​ ​അ​റി​യാ​ൻ​ ​സാ​ധി​ക്കു​ക​ ​അ​പ്പോ​ഴാ​ണ്.​ ​ലൂ​യി​സി​ന്റെ​ ​ക​വി​ത​ക​ൾ​ ​സം​സാ​രി​ക്കു​ന്നു​ണ്ട്,​ ​കേ​ൾ​ക്കാ​ൻ​ ​മ​ന​സ് ​തു​റ​ന്നാ​ൽ​ ​മാ​ത്രം​ ​മ​തി.​ക​വി​ത​ ​വാ​യി​ച്ച് ​തി​രി​ച്ചി​റ​ങ്ങു​മ്പോ​ൾ​ ​നാ​മും​ ​ആ​ ​ക​വി​ത​യു​ടെ​ ​ഭാ​ഗ​മാ​യി​ ​തീ​രും.​ ​എ​ഴു​പ​ത്തി​യേ​ഴാം​ ​വ​യ​സി​ൽ​ ​ലോ​ക​ത്തെ​ ​ പ​ര​മോ​ന്ന​ത​ ​പു​ര​സ്‌​കാ​ര​മാ​യ​ ​നൊ​ബേ​ൽ​ ​നേ​ടി​യ​ ​അ​മേ​രി​ക്ക​ൻ​ ​സാ​ഹി​ത്യ​കാ​രി ​​ലൂ​യീ​സ് ​എ​ലി​സ​ബ​ത്ത് ​ഗ്ലീ​ക്കി​ന്റെ​ ​ജീ​വി​ത​വും​ ​സ്വ​പ്‌​ന​ങ്ങ​ളും...

'​എ​ന്റെ​ ​ആ​ദ്യ​ത്തെ​ ​പു​സ്‌​ത​ക​മാ​യ​ ​ഫ​സ്റ്റ്‌​ബോ​ൺ​ ​നി​ങ്ങ​ൾ​ ​വാ​യി​ക്ക​രു​ത്.​ ​വ​ള​രെ​ ​അ​ര​സി​ക​മാ​ണ്.​ ​എ​ന്റെ​ ​ര​ച​ന​ക​ളി​ൽ​ ​അ​വ​സാ​ന​ത്തേ​ത് ​മാ​ത്ര​മേ​ ​ഞാ​ൻ​ ​ശു​പാ​ർ​ശ​ ​ചെ​യ്യു​ക​യു​ള്ളൂ.​ ​കൂ​ട്ട​ത്തി​ൽ​ ​മി​ക​ച്ച​ത് ​അ​വ​സാ​ന​ത്തെ​ ​കൃ​തി​യാ​ണ്.​""​ ​എ​ഴു​പ​ത്തി​യേ​ഴാം​ ​വ​യ​സി​ൽ​ ​ലോ​ക​ത്തെ​ ​പ​ര​മോ​ന്ന​ത​ ​പു​ര​സ്‌​കാ​ര​മാ​യ​ ​നൊ​ബേ​ൽ​ ​കൈ​പ്പി​ടി​യി​ൽ​ ​ഒ​തു​ക്കി​ ​നി​ൽ​ക്കു​ന്ന​ ​അ​മേ​രി​ക്ക​ൻ​ ​സാ​ഹി​ത്യ​കാ​രി​ ​ലൂ​യീ​സ് ​എ​ലി​സ​ബ​ത്ത് ​ഗ്ലീ​ക്കി​ന്റെ​ ​വാ​ക്കു​ക​ളാ​ണി​ത്.
സ്വീ​ഡി​ഷ് ​അ​ക്കാ​ഡ​മി​യി​ൽ​ ​നി​ന്നും​ ​നൊ​ബേ​ൽ​ ​സ​മ്മാ​ന​ത്തി​ന് ​നി​ങ്ങ​ൾ​ ​അ​ർ​ഹ​യാ​യി​രി​ക്കു​ന്നു​വെ​ന്ന​ ​ഫോ​ൺ​കോ​ളി​ന് ​ ​ ​വ​ള​രെ​ ​നേ​ര​ത്തെ​യാ​യി​പ്പോ​യി​ല്ലേ​ എ​ന്നാ​ണ് ​ലൂ​യി​സ് ​പ്ര​തി​ക​രി​ച്ച​ത്.​ ​ലൂ​യീ​സ് ​പു​ര​സ്‌​കാ​ര​ല​ബ്‌​ധി​യി​ൽ​ ​അ​മ്പ​ര​പ്പ് ​പ്ര​ക​ടി​പ്പി​ച്ചു​വെ​ന്ന് ​അ​ക്കാ​ഡ​മി​ ​പ​റ​യു​മ്പോ​ഴും​ ​പു​ര​സ്‌​കാ​ര​ ​തു​ക​ ​മു​ട​ക്കി​ ​വീ​ട് ​സ്വ​ന്ത​മാ​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​ ​സാ​ഹി​ത്യ​കാ​രി​ ​അ​ക്കാ​ഡമി​യെ​യാ​ണ് ​അ​മ്പ​ര​പ്പി​ച്ച​തെ​ന്ന് ​വാ​യ​ന​ക്കാ​ർ​ ​പ​റ​യു​ന്നു.
അ​മേ​രി​ക്ക​ൻ​ ​സ​മ​കാ​ലീ​ന​ ​സാ​ഹി​ത്യ​ത്തി​ലെ​ ​പ്ര​മു​ഖ​ ​മു​ഖ​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണ് ​ലൂ​യി​സ് ​ഗ്ലീ​ക്കി​ന്റേ​ത്.​ ​സ​ര​ള​മാ​യ​ ​വാ​ക്കു​ക​ൾ​ ​അ​ട​ക്കും​ ​ചി​ട്ട​യും​ ​ഇ​ല്ലാ​തെ​ ​വാ​രി​വി​ത​റി​യു​ള്ള​ ​ക​വി​ത​ക​ൾ.​ ​വ്യ​ക്തി​യു​ടെ​ ​അ​സ്‌​തി​ത്വ​ത്തെ​ ​സ്‌​പ​‌​ഷ്‌​ട​മാ​യ​ ​കാ​വ്യാ​ത്മ​ക​ ​ശ​ബ്‌​ദ​ത്തി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​രീ​തി.​ ​തെ​ളി​നീ​രു​ ​പോ​ൽ​ ​സു​വ്യ​ക്ത​മാ​ണ് ​ആ​ ​വ​രി​ക​ൾ.​ ​എ​ന്നാ​ൽ​ ​വി​ട്ടു​വീ​ഴ്‌​ച​ക​ൾ​ക്ക് ​അ​തീ​ത​വും.​ ​സാ​ഹി​ത്യ​സൃ​ഷ്‌​ടി​യി​ൽ​ ​ഏ​ർ​പ്പെ​ടു​മ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​താ​ൻ​ ​ജീ​വി​ക്കു​ന്നു​വെ​ന്ന​ ​തോ​ന്ന​ലു​ണ്ടാ​കു​ന്ന​തെ​ന്ന് ​ലൂ​യീ​സ് ​പ​റ​യാ​റു​ണ്ട്.
വ്യ​ക്തി​ഗ​താ​നു​ഭ​വ​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​രു​ന്നു​ ​ലൂ​യി​സി​ന്റെ​ ​ക​വി​ത​ക​ൾ​ ​ജ​നി​ച്ച​ത്.​ ​ഒ​പ്പം​ ​വാ​യ​ന​യി​ൽ​ ​മാ​തൃ​ക​യാ​യ​ ​മു​ത്ത​ശ്ശി​യി​ൽ​ ​നി​ന്നും​ ​പ​ക​ർ​ന്നു​കി​ട്ടി​യ​ ​ഗ്രീ​ക്ക് ​മി​ത്തു​ക​ളും​ ​ച​രി​ത്ര​വും​ ​പ്ര​കൃ​തി​യു​മൊ​ക്കെ​ ​ആ​ന്ത​രി​ക​ലോ​ക​ത്തെ​ ​ആ​വി​ഷ്‌​ക​രി​ക്കു​ന്ന​ ​വൈ​കാ​രി​ക​ ​തീ​വ്ര​ത​ ​ക​വി​ത​ക​ളാ​യി​ ​രൂ​പാ​ന്ത​ര​പ്പെ​ട്ടു.​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷ​ങ്ങ​ളും​ ​ആ​സ​ക്തി​യും​ ​ഒ​റ്റ​പ്പെ​ട​ലും​ ​പ്ര​കൃ​തി​യ​നു​ഭ​വ​ങ്ങ​ളും​ ​ചേ​ർ​ത്തി​ണ​ക്കി​യ​ ​ആ​ ​ക​വി​ത​ക​ൾ​ ​ക​ല്ലി​ൽ​ ​കോ​റി​യ​പോ​ലെ​ ​സാ​ഹി​ത്യ​ലോ​ക​ത്ത് ​വി​രാ​ജി​ച്ചു.​ ​ക​വി​ത​യെ​ ​ഭാ​ഷ​യു​ടെ​യും​ ​ഭാ​വ​ന​യു​ടെ​യും​ ​നി​യ​മ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പു​റ​ത്ത് ​ക​ട​ത്തു​ന്ന​ ​രീ​തി​യാ​ണ് ​ലൂ​യി​സി​ന് ​എ​പ്പോ​ഴും​ ​താ​ത്പ​ര്യം.​ ​വി​ശ്വ​വി​ഖ്യാ​ത​ ​ഇം​ഗ്ലീ​ഷ് ​സാ​ഹി​ത്യ​കാ​രി​ക​ളാ​യ​ ​എ​മി​ലി​ ​ഡി​ക്ക​ൻ​സ​ൺ,​ ​സി​ൽ​വി​യ​ ​പ്ലാ​ത്ത് ​എ​ന്നി​വ​രോ​ടാ​ണ് ​നി​രൂ​പ​ക​ർ​ ​ലൂ​യി​സി​നെ​ ​ചേ​ർ​ത്തു​ ​വ​ച്ച​ത്.​ ​ക​വി​ത​ക​ളി​ൽ​ ​കാ​ണി​ക്കു​ന്ന​ ​വി​സ്‌​ഫോ​‌​‌​ട​ന​ങ്ങ​ൾ​ക്ക് ​നേ​രെ​ ​വി​പ​രീ​ത​മാ​ണ് ​ലൂ​യി​സ് ​എ​ന്ന​ ​വ്യ​ക്തി.​ ​രോ​ഗി​ണി​യെ​പ്പോ​ലെ​യാ​ണ് ​എ​പ്പോ​ഴും​ ​പൊ​തു​സ​ദ​സു​ക​ളി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ക.​ ​ശ​ബ്‌​ദം​ ​താ​ഴ്‌​ത്തി​ ​നേ​ർ​ത്ത​ ​സം​സാ​രം.​ ​സ​മാ​ധാ​ന​പ​ര​മാ​യ​ ​ലോ​ക​ത്ത് ​ജീ​വി​ക്കാ​നാ​ണ് ​ലൂ​യി​സി​ന് ​താ​ൽ​പ​ര്യം.​ ​

ചു​വ​രി​ൽ​ ​അ​ച്ച​ടി​ച്ച​
​ആ​ദ്യ​ ​കൃ​തി​ക​ൾ​
എ​ന്റെ​ ​എ​ല്ലാ​ ​ദുഃ​ഖ​ങ്ങ​ങ്ങ​ളു​ടെ​യും​ ​
അ​വ​സാ​നം
ഒ​രു​ ​വാ​തി​ൽ​ ​തു​റ​ക്കും
എ​ന്നെ​ ​പീ​ഡ​ക​ളി​ൽ​ ​നി​ന്ന് ​
മോ​ചി​പ്പി​ക്കാ​ൻ.
മ​ര​ണ​ത്തി​ന്റെ​ ​വാ​തി​ൽ​ ​!​ ​
​-​ലൂ​യി​സ് ​ഗ്ലീ​ക്ക്

1943​ ​ൽ​ ​ന്യൂ​യോ​ർ​ക്ക് ​സി​റ്റി​യി​ലാ​ണ് ​ലൂ​യി​സി​ന്റെ​ ​ജ​ന​നം.​ ​ജീ​വി​ത​ത്തി​ന്റെ​ ​ന​ല്ലൊ​രു​ ​പാ​തി​ ​ചെ​ല​വ​ഴി​ച്ച​ത് ​ലോം​ഗ്‌​ ​ഐ​ല​ന്റി​ലും.​ ​വ​ള​രെ​ ​ചെ​റു​പ്പം​ ​മു​ത​ൽ​ ​വാ​യ​ന​യു​ടെ​ ​ലോ​ക​ത്താ​യി​രു​ന്നു​ ​ഗ്ലീ​ക്ക് ​സ​ഹോ​ദ​രി​മാ​ർ.​ ​വീ​ടി​നു​ള്ളി​ൽ​ ​അ​ത്ത​ര​മൊ​രു​ ​ചു​റ്റു​പാ​ട് ​ഒ​രു​ക്കി​ ​ന​ൽ​കി​യ​ത് ​ബി​സി​ന​സു​കാ​ര​നാ​യ​ ​പി​താ​വ് ​ഡാ​നി​യ​ൽ​ ​ഗ്ലീ​ക്ക് ​ത​ന്നെ​യാ​ണ്.​ ​ഷേ​ക്‌​സ്‌​പി​യ​റി​ന്റെ​ ​നാ​ട​ക​ങ്ങ​ളാ​യി​രു​ന്നു​ ​കു​ട്ടി​ക്കാ​ല​ത്ത് ​ലൂ​യി​സി​ന് ​വാ​യി​ക്കാ​ൻ​ ​ല​ഭി​ച്ച​തി​ൽ​ ​ഏ​റെ​യും.​ ​അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ​ ​അ​ക്ഷീ​ണം​ ​ഓ​ടി​ന​ട​ന്നി​രു​ന്ന​ ​ലൂ​യി​സി​ന് ​പ​ല​പ്പോ​ഴും​ ​ഭൂ​രി​ഭാ​ഗം​ ​വാ​ക്കു​ക​ളും​ ​ അ​ന്യ​മാ​യി​രു​ന്നു.​ ​വി​ശ്വ​വി​ഖ്യാ​ത​ ​കൃ​തി​ക​ളെ​ ​താ​ങ്ങാ​നു​ള്ള​ ​മ​ന​സോ​ ​ത​ല​ച്ചോ​റോ​ ​അ​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഒ​രു​ ​പു​സ്‌​ത​കം​ ​ത​ന്നെ​ ​പ​ല​വു​രു​ ​വാ​യി​ക്കും.​ ​എ​ങ്കി​ലും​ ​ അ​ക്ഷ​ര​ങ്ങ​ളോ​ടു​ള്ള​ ​ച​ങ്ങാ​ത്തം​ ​വി​ടാ​ൻ​ ​ലൂ​യി​സ് ​ത​യാ​റാ​യി​രു​ന്നി​ല്ല.​ ​നി​ര​ന്ത​ര​മാ​യ​ ​വാ​യ​ന​ ​സ്വാ​ഭാ​വി​ക​മാ​യും​ ​എ​ഴു​ത്തി​ൽ​ ​പ​രി​ണ​മി​ച്ചു.​ ​കു​ഞ്ഞ് ​ലൂ​യി​സ് ​എ​ഴു​തു​ന്ന​ ​ക​വി​ത​ക​ൾ​ ​പി​താ​വ് ​പ്രി​ന്റ് ​എ​ടു​ത്തു​ ​ഫ്രെ​യിം​ ​ചെ​യ്‌​തു​ ​ഫോ​ട്ടോ​ക​ളാ​ക്കി​ ​ചു​വ​രി​ൽ​ ​പ​തി​പ്പി​ക്കു​ന്ന​തും​ ​പ​തി​വാ​യി​രു​ന്നു.​ ​ത​ന്റെ​ ​ആ​ദ്യ​ ​സാ​ഹി​ത്യ​കൃ​തി​ക​ൾ​ ​അ​ച്ച​ടി​ച്ച് ​വ​ന്ന​ത് ​ചു​വ​രി​ലാ​ണെ​ന്ന് ​ന​ർ​മ​രൂ​പേ​ണ​ ​ലൂ​യി​സ് ​ഒ​രി​ക്ക​ൽ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.

eee

ചി​റ​കി​നാ​യി​ ​കേ​ണ​ ​കാ​ലം​

വ​സ​ന്തം​ ​എ​ന്നി​ലേ​ക്ക് ​തി​രി​കെ​ ​എ​ത്തി.

ഇ​ത്ത​വ​ണ​ ​കാ​മു​ക​നാ​യി​ ​അ​ല്ല,​ ​

മ​ര​ണ​ത്തി​ന്റെ​ ​ദൂ​ത​നാ​യി.

-​ ​ലൂ​യി​സ് ​ഗ്ലീ​ക്ക്

വ​ർ​ണാ​ഭ​മാ​യ​ ​കു​ട്ടി​ക്കാ​ലം​ ​ആ​യി​രു​ന്നി​ല്ല​ ​ത​ന്റേ​തെ​ന്ന് ​ലൂ​യി​സ് ​ഒ​രി​ക്ക​ൽ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​അ​ന​റെ​ക്‌​സി​യ​ ​(​ദ​ഹ​ന​ക്കേ​ട്)​ ​എ​ന്ന​ ​രോ​ഗ​വും​ ​തു​ട​ർ​ന്നു​ണ്ടാ​കു​ന്ന​ ​മാ​ന​സി​ക​ ​വി​ഷ​മ​ങ്ങ​ളി​ൽ​ ​വീ​ട്ട​മ്മ​ ​കൂ​ടി​യാ​യ​ ​അ​മ്മ​യോ​ടു​ള്ള​ ​ക​ല​ഹ​വു​മൊ​ക്കെ​യാ​യി​ ​ ​കു​ട്ടി​ക്കാ​ലം.​ ​രോ​ഗം​ ​ഇ​രു​പ​താം​ ​വ​യ​സു​വ​രെ​ ​ലൂ​യി​സി​നെ​ ​വീ​ട്ടി​നു​ള്ളി​ൽ​ ​ത​ള​ച്ചി​ട്ടു.​ ​ശ​രി​യാ​യ​ ​വി​ദ്യാ​ഭ്യാ​സം​ ​നേ​ടാ​ൻ​ ​ക​ഴി​ഞ്ഞത് ​അ​തി​ന് ​ശേ​ഷ​മാ​ണ്.​ ​സാ​റാ​ലോ​റ​ൻ​സ് ​കോ​ളേ​ജി​ലും​ ​കൊ​ളം​ബി​യ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലു​മൊ​ക്കെ​ ​പ​ഠി​ച്ചെ​ങ്കി​ലും​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി​യി​ല്ല.​ ​കൊ​ളം​ബി​യ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്ന് ​പ​ടി​യി​റ​ങ്ങി​ ​അ​ല്ല​റ​ചി​ല്ല​റ​ ​ചെ​റി​യ​ ​ജോ​ലി​ക​ളു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കു​ന്ന​തി​നി​ടെ​യാ​ണ് 1967​ൽ​ ​ചാ​ൾ​സ് ​ഹെ​ഡ്‌​സു​മാ​യു​ള്ള​ ​വി​വാ​ഹം.​ ​അ​തും​ ​പാ​തി​ ​വ​ഴി​യി​ൽ​ ​അ​വ​സാ​നി​ച്ചു.​ 1968​ൽ​ ​ആ​ദ്യ​ ​കൃ​തി​ ​'​ഫ​സ്റ്റ്‌​ബോ​ൺ" ​പു​റ​ത്തി​റ​ങ്ങി.​ ​ഒ​ട്ടേ​റെ​ ​നി​രൂ​പ​ക​ ​ശ്ര​ദ്ധ​ ​പി​ടി​ച്ച് ​പ​റ്റി​യ​ ​കൃ​തി​യ്‌​ക്ക് ​ശേ​ഷം​ ​ഏ​ഴു​ ​വ​ർ​ഷം​ ​ലൂ​യി​സ് ​നി​ശ​ബ്‌​ദ​യാ​യി.

പു​ത്ത​ൻ​ ​പ്ര​തീ​ക്ഷ​ക​ൾ​
എ​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​ജീ​വി​തം​ ​
എ​ന്നോ​ട് ​ചെ​യ്‌​ത​തി​നെക്കാ​ൾ​ ​
വ​ലി​യ​ ​ദ്രോ​ഹം മ​ര​ണ​ത്തി​ന് ​
എ​ന്നോ​ട് ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കി​ല്ല
-​ലൂ​യീ​സ് ​ഗ്ലീ​ക്ക്

eee

1973​ൽ​ ​സു​ഹൃ​ത്ത് ​ജോ​ൺ​ ​ഡ്രാ​നോ​യി​ൽ​ ​ലൂ​യി​സി​ന് ​ഒ​രു​ ​മ​ക​ൻ​ ​പി​റ​ന്നു,​​​ ​നോ​ഹ.​ 1977​ൽ​ ​ജോ​ണി​നെ​ ​വി​വാ​ഹം​ ​ചെ​യ്‌​തു​ ​ലൂ​യി​സ്.​ ​ശേ​ഷം​ ​സാ​ഹി​ത്യ​ജീ​വി​ത​ത്തി​ലെ​ ​തി​ര​ക്കു​ക​ളി​ലേ​ക്ക് ​ലൂ​യി​സ് ​മാ​റി.​ ​തു​ട​രെ​ ​തു​ട​രെ​ ​ക​വി​ത​ക​ൾ.​ ​ഇ​തി​നി​ടെ​ ​മ​സാ​ച്ചു​സെ​റ്റി​ലെ​ ​ഒ​രു​ ​ക​ലാ​ല​യ​ത്തി​ൽ​ ​അ​ദ്ധ്യാ​പി​ക​യാ​യി.​ ​ഏ​കാ​ന്ത​ത,​ ​കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ,​ ​വി​വാ​ഹ​മോ​ച​നം,​ ​മ​ര​ണം​ ​എ​ന്നി​ങ്ങ​നെ​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളെ​ ​അ​വി​സ്‌​മ​ര​ണീ​യ​വും​ ​അ​ത്ഭു​ത​ക​ര​വു​മാ​യ​ ​ഭാ​ഷ​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ലൂ​യി​സി​ന് ​പ്ര​ത്യേ​ക​ ​ക​ഴി​വു​ണ്ട്.​ 1975​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​'​ദ​ ​ഹൗ​സ് ​ഓ​ൺ​ ​മാ​ർ​ഷ് ലാ​ൻ​ഡ്"​ ,​ 1990​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​'​അ​രാ​റാ​റ്റ് ​",​ 1992​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​'​ദ​ ​വൈ​ൽ​ഡ് ​ഐ​റി​സ് ​"എ​ന്നീ​ ​ക​വി​താ​ ​സ​മാ​ഹാ​ര​ങ്ങ​ളും​ 2001​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​'ഒ​ക്ടോ​ബ​ർ"​ ​എ​ന്ന​ ​നീ​ണ്ട​ ​ക​വി​ത​യും​ ​എ​ല്ലാം​ ​ഗ്ലീ​ക്കി​ന്റെ​ ​കാ​വ്യ​ലോ​ക​ത്തെ​ ​മാ​യാ​മു​ദ്ര​ക​ളാ​ണ്.
12​ ​ക​വി​താ​ ​സ​മാ​ഹാ​ര​ങ്ങ​ൾ,​ ​ര​ണ്ട് ​നി​രൂ​പ​ക​ ​കൃ​തി​ക​ൾ​ ​തു​ട​ങ്ങി​ ​ഇ​രു​പ​തോ​ളം​ ​ര​ച​ന​ക​ൾ​ ​ ലൂ​യി​സി​ന്റേതാ​യു​ണ്ട്.​ 2003​ൽ​ ​അ​മേ​രി​ക്ക​യി​ലെ​ ​പൊ​യ​റ്റ് ​ലോ​റേ​റ്റാ​യി​രു​ന്നു​ ​ലൂ​യി​സ്.​ ​നി​ല​വി​ൽ​ ​കേം​ബ്രി​ഡ്‌​ജി​ലാ​ണ് ​ലൂ​യി​സ് ​താ​മ​സി​ക്കു​ന്ന​ത്.​ ​യേ​ൽ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ​ ​ഇം​ഗ്ലീ​ഷ് ​അ​ദ്ധ്യാ​പി​ക​യാ​ണ്.​ ​'​ദി​ ​ട്ര​യം​ഫ് ​ഓ​ഫ് ​അ​കി​ല​സ് ​"​ ​അ​ട​ക്കം​ ​പ​ന്ത്ര​ണ്ട് ​ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ളും​ ​ക​വി​ത​യെ​ ​സം​ബ​ന്ധി​ക്കു​ന്ന​ ​ലേ​ഖ​ന​ങ്ങ​ളും​ ​ഗ്ലീ​ക്ക് ​എ​ഴു​തി​യി​ട്ടു​ണ്ട്.​ ​പു​ലി​സ്റ്റ​ർ​ ​പ്രൈ​സ് ​(​വൈ​ൾ​ഡ് ​ഐ​റി​സ്,​ 1993),​ ​നാ​ഷ​ണ​ൽ​ ​ബു​ക്ക് ​അ​വാ​ർ​ഡ് ​(​ ​ഫേ​ത്ത്ഫു​ൾ​ ​ആ​ന്റ് ​വി​ർ​ഷ്യ​സ് ​നൈ​റ്റ്,​ 2014​)​ ​തു​ട​ങ്ങി​ ​അ​മ്പ​തോ​ളം​ ​അ​ന്താ​രാ​ഷ്ട്ര​ ​പു​ര​സ്‌​കാ​ര​ങ്ങ​ളും​ ​അ​വ​ർ​ക്ക് ​ല​ഭി​ച്ചി​ട്ടു​ണ്ട്.
ത​ല​മു​റ​ക​ളി​ലൂ​ടെ​ ​ക​ട​ന്നു​പോ​കു​ന്ന​ ​ക​വി​ത​ക​ൾ...​ ​ത​ല​മു​റ​ക​ളെ​ ​കു​റി​ച്ച് ​പ​റ​ഞ്ഞു​പോ​കു​ന്ന​ ​ക​വി​ത​ക​ൾ...​ ​കാ​ല​ത്തി​നെ​യും​ ​പ്ര​കൃ​തി​യെ​യും​ ​​വാ​ക്കു​ക​ൾ​ക്കു​ള്ളി​ൽ​ ​കോ​ർ​ത്തി​ണ​ക്കു​ന്ന​ ​വ​ള​രെ​ ​വ്യ​ത്യ​സ്‌​ത​യാ​യ​ ​ഒ​രു​ ​ക​വ​യ​ത്രി​യാ​ണ് ​ലൂ​യി​സ്.​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് ​അ​പ്പു​റ​ത്തേ​ക്ക് ​വാ​യ​ന​യി​ലൂ​ടെ​യു​ള്ള​ ​മ​ന​സി​ലാ​ക്ക​ൽ,​ ​ഒ​രു​ ​വാ​യ​ന​ക്കാ​ര​ന് ​ഗ്ലീ​ക്ക് ​എ​ന്ന​ ​വ്യ​ത്യ​സ്‌​ത​ ​സ്വ​ര​ത്തെ​ ​അ​റി​യാ​ൻ​ ​സാ​ധി​ക്കു​ക​ ​അ​പ്പോ​ഴാ​ണ്.​ ​ലൂ​യി​സി​ന്റെ​ ​ക​വി​ത​ക​ൾ​ ​സം​സാ​രി​ക്കു​ന്നു​ണ്ട്,​ ​കേ​ൾ​ക്കാ​ൻ​ ​മ​ന​സ് ​തു​റ​ന്നാ​ൽ​ ​മാ​ത്രം​ ​മ​തി.​ ​മ​നു​ഷ്യ​ന്റെ​ ​ഓ​ർ​മ​ക​ളെ​യും​ ​അ​സ്‌​തി​ത്വ​ത്തെ​യും​ ​തേ​ടി​ ​ചെ​ല്ലു​ന്ന​ ​ഒ​രാ​ളെ​ ​ന​മു​ക്ക് ​അ​വി​ടെ​ ​കാ​ണാം.​ ​ക​വി​ത​ ​വാ​യി​ച്ച് ​തി​രി​ച്ചി​റ​ങ്ങു​മ്പോ​ൾ​ ​നാ​മും​ ​ആ​ ​ക​വി​ത​യു​ടെ​ ​ഭാ​ഗ​മാ​യി​ ​തീ​രും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, NOBEL PRIZE LITERATURE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.