SignIn
Kerala Kaumudi Online
Friday, 04 December 2020 8.33 AM IST

ഡിസംബർ മുതൽ പവർകട്ടിന് വിട

kseb

തിരുവനന്തപുരം: തൃശൂർ മാടക്കത്തറയിലെ പവർ സ്റ്റേഷൻ പ്രവർത്തിച്ചു തുടങ്ങുന്നതോടെ കേരളം പവർകട്ട് രഹിത സംസ്ഥാനമായി മാറും. ഡിസംബറിൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ പവർസ്റ്റേഷനാവും ഇത്. പവർ സ്റ്റേഷന്റെ പ്രവ‌ർത്തനോദ്ഘാടനത്തിനാണ് പവർക്കട്ടില്ലാത്ത കേരളം എന്ന പ്രഖ്യാപനം നിർവഹിക്കുക. ഈ മാസം 30ന് പവർ സ്റ്റേഷന്റെ ടെസ്റ്റ് ചാർജിംഗ് നടക്കും.

മാടക്കത്തറയിലെ പവർ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതോടെ മഴ ചതിച്ചാലും ‌‌ഡാമുകൾ നിറ‌ഞ്ഞില്ലെങ്കിലും കേരളത്തിൽ പവർകട്ട് ഉണ്ടാവില്ല. 2018 മേയിലാണ് പ്രസരണ ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനം തുടങ്ങിയത്. പവർഗ്രിഡ് കോർപറേഷനാണ് നിർമ്മാണച്ചുമതല. നിർമ്മാണം ഏതാണ്ട് പൂർത്തിയായി. തമിഴ്നാട് ഭാഗത്താണ് അവസാന മിനുക്കുപണികൾ ശേഷിക്കുന്നത്.

ഇവിടേക്ക് തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ പുകലൂർ നിലയത്തിൽ നിന്ന് രണ്ടായിരം മെഗാവാട്ട് വൈദ്യുതിയാണ് എത്തിക്കുന്നത്. ഛത്തീസ്ഗഢിലെ റയ്ഗാർ നിന്ന് പുകലൂർ വൈദ്യുതി നിലയത്തിലെത്തിച്ച വൈദ്യുതിയാണ് ഹൈ വോൾട്ടേജ് ഡയറക്ട് കറണ്ടായി (എച്ച്.വി.ഡി.സി)​ മാടക്കത്തറ 400 കെ.വി സബ് സ്റ്റേഷനിലെത്തിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് എച്ച്.വി.ഡി.സിയായി വൈദ്യുതി ഒരു സബ് സ്റ്റേഷനിലെത്തിക്കുന്നത്. ഇതിൽ പ്രസരണനഷ്ടം കുറവായിരിക്കും. വോൾട്ടേജ് സോഴ്സ് കൺവെർട്ടർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ പവർ സ്റ്റേഷനാണിത്. ആദ്യത്തേത് ബംഗളൂരുവിലാണ്. സെപ്തംബർ അവസാനം നിർമ്മാണം പൂർത്തിയാക്കി ഒക്ടോബറിൽ 'പവർകട്ടില്ലാത്ത കേരളം' പ്രഖ്യാപിക്കാനാണ്‌ വൈദ്യുതി വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. കൊവിഡ് വ്യാപനമാണ് വൈകിച്ചത്.

 ഭൂമിക്കടിയിലൂടെ ആദ്യം

വടക്കാഞ്ചേരി വരെ ലൈനിലൂടെ എത്തുന്ന പ്രസരണം അവിടം മുതൽ ഭൂമിക്കടിയിലെ കേബിളിലൂടെയാണ് സബ് സ്റ്റേഷനിലെത്തുന്നത്. കുതിരാൻ തുരങ്കം വഴിയാണ് കേബിളിട്ടത്.

 ആകെ ദൂരം-165 കി.മീ

 തമിഴ്നാട്ടിൽ-72 കി.മീ

 വടക്കാഞ്ചേരി വരെ- 69.7 കി.മീ

 ഭൂമിക്കടിയിലൂടെ-23.3 കി.മീ

പവർകട്ട് ഒഴിവാകുന്നതിങ്ങനെ

വേനൽക്കാലത്ത് സംസ്ഥാനത്തിനു പ്രതിദിനം വേണ്ട വൈദ്യുതി 88 ദശലക്ഷം യൂണിറ്റ് വരെയാകും.

ഡാമുകളിൽ ജലം കുറയുകയാണെങ്കിൽ 20 ദശലക്ഷം യൂണിറ്റ് വരെ മാത്രമേ ആഭ്യന്തരമായി ഉത്പാദിപ്പിക്കാൻ കഴിയൂ.

കേന്ദ്രത്തിൽ നിന്നും സ്വകാര്യകമ്പനികളിൽ നിന്നുമായി 55 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൾപ്പെടെ 75 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് അപ്പോൾ ഉണ്ടാവുക. ഈ കുറവാണ് പവർകട്ടിന് ഇടയാക്കുന്നത്.

കൂടംകുളത്തു നിന്നു കഴിഞ്ഞ വർഷം മുതൽ 10 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിച്ചുതുടങ്ങി. അപ്പോൾ ആകെ 85 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായി. മാടക്കത്തറ പവർ സ്റ്റേഷനിലേക്ക് പ്രതിദിനം 30 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ എത്തിക്കാൻ കഴിയും. മൊത്തം ലഭ്യത 115 ദശലക്ഷം യൂണിറ്റവും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വേനൽക്കാല വൈദ്യുതി ഉപഭോഗം പ്രതിദിനം 100 ദശലക്ഷം യൂണിറ്റ് വരെ വർദ്ധിക്കാം. എന്നാൽപോലും പവർകട്ട് ഏർപ്പെടുത്തേണ്ട സ്ഥിതിവരില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSEB
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.