വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും സൈനിക സാന്നിദ്ധ്യം വീണ്ടും കുറയ്ക്കുന്നതായി അമേരിക്ക. അഫ്ഗാനിലെയും ഇറാഖിലെയും യു.എസ് സൈനികരെ നാട്ടിൽ തിരിച്ചെത്തിക്കുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് പടിയിറങ്ങും മുമ്പുള്ള തീരുമാനം.
ജനുവരി പകുതിയോടെ ഇരു രാജ്യങ്ങളിലെയും യു.എസ് സൈനികരുടെ എണ്ണം 2500 ആയി കുറക്കുമെന്ന് ആക്ടിംഗ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫർ സി. മില്ലർ അറിയിച്ചു.
എന്നാൽ, തീരുമാനത്തെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടി എതിർത്തു. ദേശീയ സുരക്ഷയെ ബാധിക്കുന്നതാണ് നടപടിയെന്ന് ഡെമോക്രാറ്റിക് അംഗങ്ങൾ പറഞ്ഞു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും തീരുമാനത്തിനെതിരെ രംഗത്തുണ്ട്.