SignIn
Kerala Kaumudi Online
Tuesday, 19 January 2021 2.29 AM IST

വിമർശനം ഉണ്ടാക്കും വിധം പൊലീസ് നിയമ ഭേദഗതി കൊണ്ടു വന്നത് പോരായ്‌മയാണ്; പരസ്യ വിമർശനവുമായി എം എ ബേബി

baby

തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത് പാർട്ടി ചർച്ച ചെയ്‌തിട്ടാണെന്ന് സി പി എം പോളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. അതിനു മുമ്പുളള കാര്യങ്ങൾ ഇനി ചർച്ച ചെയ്‌തിട്ട് കാര്യമില്ല. ഈ നിയമ ഭേദഗതി സംബന്ധിച്ച് എത്ര ആലോചനകൾ നടന്നാലും പോരായ്‌മകളുണ്ടാകാമെന്നാണ് വ്യക്തമായത്. പോരായ്‌മകളെല്ലാം തിരിച്ചറിയുകയും അത് മനസിലാക്കുകയും ചെയ്യുന്നുവെന്നും എം എ ബേബി വ്യക്തമാക്കി.

വിമർശനം ഉണ്ടാക്കും വിധം പൊലീസ് നിയമ ഭേദഗതി കൊണ്ടു വന്നത് പോരായ്‌മയാണ്. വിവാദങ്ങൾ ഒഴിവാക്കാനാണ് ഇനി ശ്രമിക്കേണ്ടത്. എങ്ങനെ മുന്നോട്ട് പോകണമെന്ന് ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നും എം എ ബേബി പറഞ്ഞു. പൊലീസ് നിയമ ഭേദഗതിക്കെതിരെ പാർട്ടിക്കകത്ത് തന്നെ രൂപപ്പെട്ട അസംതൃപ്‌തി പരസ്യമായി പ്രകടമാക്കുന്നതാണ് എം എ ബേബിയുടെ വാക്കുകൾ.

പൊലീസ് നിയമ ഭേഗതിക്കെതിരെ കടുത്ത വിമർശനങ്ങൾ പാർട്ടിക്കകത്തും പ്രതിപക്ഷ നിരയിലും പൊതു സമൂഹത്തിലും ഉയർന്ന പശ്ചാത്തലത്തിലാണ് വിവാദ ഭേദഗതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സി പി എം കേന്ദ്ര നേതൃത്വത്തിൽ നിന്ന് അടക്കം വലിയ വിര്‍ശനമാണ് സംസ്ഥാന ഘടകവും സര്‍ക്കാരും നേരിട്ടത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MA BABY;, CPM, POLICE ACT AMENDMENT, KERALA GOVERNMENT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.