ജനാധിപത്യം നിലനിൽക്കാൻ നമ്മൾ ഓരോരുത്തരും വോട്ടു ചെയ്യേണ്ടത് അത്യാവശ്യമാണ്. ജനാധിപത്യത്തിന് കരുത്തു പകരാനും ശരിയായ അർത്ഥത്തിൽ അത് നടപ്പിലാക്കാനും അങ്ങനെ മാത്രമേ സാധിക്കൂ. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓരോ തവണയും വോട്ടു ചെയ്യുന്നത്. പക്ഷേ ഇന്നത്തെ ജനാധിപത്യ സംവിധാനം ഒട്ടും തൃപ്തികരമല്ല. ജനങ്ങളുടെ നീറുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കാണേണ്ടതുണ്ട്.
- ഡി.വി.സനൽകുമാർ, മത്സ്യത്തൊഴിലാളി പുന്നപ്ര തെക്ക് പഞ്ചായത്ത്