പാലാ: അന്തീനാട്ടിൽ ക്ഷേത്ര ദർശനത്തിനെത്തിയ വയോധികയുടെ സ്വർണ്ണമാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത കേസിൽ 3 പേരെ പാലാ സി.ഐ. അനൂപ് ജോസും സംഘവും ചേർന്ന് പിടികൂടി. തലനാട് മണാങ്കൽ ജിസ് (38), തലനാട് കുമ്പിളുങ്കൽ അരുൺ (21), തലനാട് ആനന്ദശ്ശേരിൽ സിയാദ് (33) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കടനാട് പുളിച്ചമാക്കൽ കമലാക്ഷി (76) യുടെ മാലയാണ് പൊട്ടിച്ചെടുത്തത്