മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ അരുമയായ വളർത്തു നായകളാണ് ഇപ്പോൾ താരങ്ങൾ. താരങ്ങൾ എവിടെ പോയാലും അവ കൂടെ ഉണ്ടാവാറുണ്ട്. അവയുടെ ബർത്ത്ഡേ പാർട്ടികളെല്ലാം ആഘോഷമാക്കാറുണ്ട്. താരങ്ങൾ ഒരുങ്ങി നടക്കുന്ന പോലെ അവരുടെ നായക്കുട്ടികളെയും നടത്താറുണ്ട്. വില കൂടിയ നായക്കുട്ടികളിൽ നടിമാർക്ക് ഏറെ പ്രിയപ്പെട്ടത് ഷിറ്റ് സു (Shih Tzu)എന്ന വിഭാഗത്തിനെയാണ്. വളരെ ക്യൂട്ട് ആയുള്ള ഷിറ്റ് സു വിനെകുഞ്ഞുങ്ങളെ പോലെ നോക്കാൻ കഴിയും. നല്ലൊരു കംപാനിയനാണ്.ഈ ബ്രീഡ് സൗമ്യ സ്വഭാവക്കാരും അനുസരണയുള്ളവരുമാണ്. ഇതിനെ കൊണ്ടു നടക്കാനും പരിപാലിക്കാനും ചിലവ് കൂടുതലുള്ളത് കൊണ്ട് സാധാരണ ആൾക്കാർക്ക് ഷിറ്റ് സു എന്ന നായക്കുഞ്ഞുങ്ങളെ വളർത്താൻ മുതലാവാറില്ല.എന്നാൽ നമ്മുടെ പല താരങ്ങളുടെയും ബെസ്റ്റ് കൂട്ട് ക്യൂട്ട് ഷിറ്റ് സുവാണ് .
ഫഹദ് നസ്രിയയ് ക്ക് സമ്മാനിച്ച ഓറിയോ
ഓറിയോ എന്ന് കേൾക്കുമ്പോൾ ബിസ്ക്കറ്റും നസ്രിയയുടെ ക്യൂട്ട് ഷിറ്റ് സുമാണ് എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടിവരുന്നത്. നസ്രിയയുടെയും ഫഹദിന്റെയും കുഞ്ഞിനെ പോലെയാണ് ഓറിയോ നായക്കുഞ്ഞ്. പൊതുവേ നായ്ക്കകളെ പേടിയുള്ള നസ്രിയയ്ക്ക് ഫഹദ് സമ്മനിച്ച പ്രണയോപഹാരമാണ് ഓറിയോ. നസ്രിയയുടെ കഴുത്തിൽ അണിഞ്ഞ ചെയ്നിൽ ഫഹദെന്നും ഓറിയോയെന്നുമാണ് കുറിച്ചിരിക്കുന്നത്. നസ്രിയ സിംഗിൾ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ആരാധകർ ചോദിക്കും ഓറിയോ എവിടെയെന്ന്. ഫഹദിന്റയും ഓറിയോയുടെയും ചിത്രങ്ങൾ പങ്കുവച്ച് നസ്രിയ മൈ ബോയ്സ് എന്നാണ് കാപ്ഷൻ ഇടാറുള്ളത്.
നമിത പ്രമോദിന്റെ ബ്രദർ പോപ്പോ
നമിതയുടെ പ്രിയപ്പെട്ട പോപ്പോയുടെ ആദ്യ ബർത്ത്ഡേ ആഘോഷ വീഡിയോ ഏറെ വൈറലായിരുന്നു. നമിതയുടെ കുടുംബം പോപ്പോ എന്നാണ് വിളിക്കാറുള്ളത്.തന്റെയും അനിയത്തിയുടെയും സഹോദരനാണ് പോപ്പോ എന്ന് നമിത പോസ്റ്റുകളിൽ വ്യക്തമാക്കാറുണ്ട്. നമിതയുടെ ഫാമിലി ടൂറുകളിലും ഫാമിലി ഫോട്ടോകളിലും അവിഭാജ്യമായ ഘടകമാണ് പോപ്പോ. പോപ്പോയ്ക്കും സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ ആരാധകരുണ്ട്.
മൃദുല മുരളിയുടെ ഷീഷോ
നല്ല നാടൻ ലുക്കിൽ കസവെല്ലാം ഉടുപ്പിച്ച മൃദുലയുടെ ഷീഷോയെ കണ്ടാൽ ആരുമൊന്ന് നോക്കി പോവും. ഇക്കൊല്ലത്തെ ഓണത്തിന് മൃദുല ഷീഷോയെ നല്ല നാടൻ ലുക്കിൽ ഒരുക്കി ഊഞ്ഞാലാട്ടുന്ന വീഡിയോ വൈറലായിരുന്നു. അത് കണ്ട ആരും ഇവൾ എന്ത് സുന്ദരിയെന്ന് പറഞ്ഞു പോകും. ഷീഷോയുടെ ബർത്ത് ഡേയ്ക്ക് ഷീഷോയ്ക്ക് സർപ്രൈസ് എല്ലാം കൊടുക്കാറുണ്ട്. ഷീഷോ ധരിക്കുന്ന ഡ്രസ്സുകളും ശ്രദ്ധ നേടാറുണ്ട്.
സംയുക്തയുടെ മേക്കോവറിനൊപ്പം ഷിറ്റ് സു
തീവണ്ടിയിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് സംയുക്ത മേനോൻ. നല്ല നാടൻ ലുക്കിലുള്ള നടി ഇപ്പോൾ തന്റെ മുടിയെല്ലാം ഷോർട്ടാക്കി ഗംഭീര മേക്കോവറിൽ എത്തിയിരിക്കുകയാണ്. ഒപ്പം ഒരു ക്യൂട്ട് ഷിറ്റ് സുവും. താരം ഇതുവരെയും തന്റെ ഷിറ്റ് സുവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. താരത്തിന്റെ ബർത്ത്ഡേ യ്ക്ക് കേക്ക് മുറിക്കുമ്പോഴെല്ലാം താരമായി കൈയിൽ ഈ ക്യൂട്ട് ഷിറ്റ് സുവുണ്ട്. താരം പുതിയ കൂട്ടിന്റെ പേര് വെളിപ്പെടുത്തുന്നത് നോക്കി കാത്തിരിക്കുകയാണ് ആരാധകർ.