തൃശൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നവരുടെ കണക്കുകളിൽ മുന്നിലുള്ളത് വനിതാ വോട്ടർമാർ. തൃശൂർ കോർപറേഷനിലും വനിതാ വോട്ടർമാരാണ് കൂടുതൽ. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വനിതാ വോട്ടർമാരുള്ള ഗ്രാമപഞ്ചായത്താണ് പാണഞ്ചേരി. ആകെയുള്ള 40,452 വോട്ടർമാരിൽ 21,086 പേരും വനിതകളാണ്. എന്നാൽ ജില്ലയിൽ ഏറ്റവുമധികം വോട്ടർമാരുളളത് പൂത്തൂർ ഗ്രാമപഞ്ചായത്തിലാണ്. ആകെ 40,897 വോട്ടർമാരാണ് പൂത്തൂരിലുള്ളത്. ജനുവരി 20ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് മാർച്ച് 16 വരെ ലഭിച്ച ആക്ഷേപങ്ങളും അപേക്ഷകളും പരിശോധിച്ചാണ് അന്തിമ പട്ടിക പുറത്തിറക്കിയത്.
നഗരസഭകളിലെ വനിതാ വോട്ടർമാർ
ഗുരുവായൂർ-33,560
കൊടുങ്ങല്ലൂർ - 30,139
ചാലക്കുടി - 22,866
ഇരിങ്ങാലക്കുട - 29,573,
ചാവക്കാട് - 17,907,
കുന്നംകുളം - 24,008,
വടക്കാഞ്ചേരി-26,970
ജില്ലയിൽ
ആകെ വോട്ടർമാർ - 26,91,371
സ്ത്രീകൾ- 14,24,163
പുരുഷൻമാർ - 12,67,184
ട്രാൻസ്ജെൻഡേഴ്സ്- 24
പ്രവാസികൾ- 114
ജില്ലയിലെ കന്നി വോട്ടർമാർ
ആകെ വോട്ടർമാർ - 18,089
പുരുഷൻമാർ - 9224
വനിതകൾ- 8865
ട്രാൻസ്ജെൻഡേഴ്സ്- 0