മുകേഷ് അംബാനിയുടെ ഭാര്യ എന്നതിലുപരി സംരഭകയായിട്ടൊക്കെ തിളങ്ങുന്ന വ്യക്തിയാണ് നിത അംബാനി. സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും നിത തയ്യാറല്ല.അത്തരത്തിൽ നിത അംബാനി ഭാരം കുറയ്ക്കാനായി ചെയ്ത രണ്ട് 'സീക്രട്ടുകൾ' ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ഒന്നും രണ്ടുമല്ല പതിനെട്ട് കിലോയാണ് മാസങ്ങൾ കൊണ്ട് നിത കുറച്ചിരിക്കുന്നത്. എന്താണ് ആ സൗന്ദര്യ രഹസ്യമെന്നല്ലോ? ബീറ്റ്റൂട്ട് ജ്യൂസും, നൃത്തവുമാണ് ആ രണ്ട് രഹസ്യങ്ങൾ. പോഷകങ്ങളടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്, ഡയറ്റിംഗിന്റെ ഭാഗമായി ദിനവും രണ്ട് ഗ്ലാസോളം ജ്യൂസ് നിത കുടിച്ചിരുന്നു. വയറിനെ ശുദ്ധികരിക്കുന്നതിനൊപ്പം രക്ത സമ്മർദ്ദം കുറയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കും.
ഭരതനാട്യം പോലുള്ള നൃത്ത രൂപങ്ങളിലും പരിശീലനം നേടിയ വ്യക്തിയാണ് നിത അംബാനി. എല്ലാ ദിവസവും നൃത്തത്തിനായി അവർ സമയം കണ്ടെത്തിയിരുന്നു. ഇതുകൂടാതെ പഴങ്ങളും, പച്ചക്കറികളും,അടങ്ങിയ ഭക്ഷണങ്ങളും,നീന്തലുമൊക്കെ ഭാരം കുറയ്ക്കാൻ സഹായിച്ചു. ആനന്ദ് അംബാനി ഭാരം കുറച്ചത് മുമ്പ് വാർത്തയായിരുന്നു.