നെയ്യാറ്റിൻകര: വഴി തടസപ്പെടുത്തിയത് ചോദ്യം ചെയ്ത അയൽവാസിയുടെ തലയിൽ വീട്ടുടമ കോടാലി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. നെയ്യാറ്റിൻകര ആറാലുംമൂട് തലയൽ ഗോപികയിൽ ഗോപകുമാറിനെയാണ്(54) അയൽവാസിയായ രാധാകൃഷ്ണൻ (58) കൈക്കോടാലി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെയാണ് സംഭവം. ഗോപകുമാർ രാവിലെ വീട്ടിലേക്ക് പോകവെ വഴിയിൽ ഉണ്ടായിരുന്ന തടസങ്ങളാണ് വാക്ക് തർക്കങ്ങൾക്കും തുടർന്ന് വെട്ടുകേസിനും കാരണമായത്. പരിക്കേറ്റ ഗോപകുമാറിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് വധശ്രമത്തിന് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.