SignIn
Kerala Kaumudi Online
Sunday, 17 January 2021 3.13 PM IST

അകലം പാലിക്കാതെ ബസിലെ സീറ്റുകൾ

bus

തൃശൂർ: സ്വകാര്യ ബസുകളിലെ സീറ്റുകളുടെ വലുപ്പത്തിനും സീറ്റുകൾ തമ്മിലുള്ള അകലത്തിനും കൃത്യമായ മാനദണ്ഡം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിഷ്‌കർഷിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഭൂരിഭാഗം ബസുകളിലും അത് പാലിക്കുന്നില്ല. മാനദണ്ഡം പാലിക്കാതെ സീറ്റുകൾ ഘടിപ്പിക്കുന്നത് മൂലം യാത്രക്കാരും ദുരിതത്തിലാണ്.

മിക്ക ഉടമകളും നീളം കുറഞ്ഞ ബസുകളാണ് തിരഞ്ഞെടുക്കുന്നത്. ആവശ്യത്തിലേറെ ആളുകളെ ഉൾക്കൊള്ളിക്കാനായി സീറ്റുകൾ തമ്മിലുള്ള അകലവും കുറയ്ക്കുന്നുണ്ട്. സീറ്റുകളുടെ വലുപ്പം കുറച്ച് രണ്ട് പേർക്ക് കഷ്ടിച്ച് ഇരിക്കാവുന്ന പരുവത്തിലാണ് മിക്ക ബസുകളിലെയും സീറ്റുകൾ. സീറ്റുകൾക്കിടയിലുള്ള ഭാഗത്ത് കൂടുതൽ യാത്രക്കാരെ നിറുത്താനായാണിത്. ഇതോടെ സീറ്റിലിരിക്കുന്നവർ കാലുകൾ വളച്ച് ഞെരുങ്ങേണ്ട സ്ഥിതിയിലാകും. കെ.എസ്.ആർ.ടി.സി ബസുകളിൽ സീറ്റുകളുടെ വലുപ്പവും അകലവും കൃത്യമാണ്. അപകടങ്ങളിൽ പെടുമ്പോൾ രക്ഷാപ്രവർത്തനത്തിനും മറ്റും സ്വകാര്യ ബസുകളിലെ സീറ്റുകളുടെ അകലക്കുറവ് തടസമാകുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ വിലയിരുത്താനും ചട്ടങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് പഠിക്കാനും കമ്മിഷനെ നിയോഗിക്കേണ്ടത് അനിവാര്യമാണെന്ന് വിവിധ ട്രേഡ് യൂണിയനുകൾ പറയുന്നു.


കേരള ബസ് ഗതാഗത നിയമം പറയുന്നത്

  • ബസിൽ രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റിന് 38 സെ.മി വീതിയും 76 സെ.മി നീളവും വേണം.
  • സീറ്റുകൾ തമ്മിൽ 75 സെ.മി അകലം.


കേന്ദ്ര സർക്കാരിന്റെ പുതിയ ബസ് ബോഡി നിർമ്മാണച്ചട്ടം

  • ബസിന് 11.9 മീറ്റർ നീളം.
  • 2.5 മീറ്റർ വീതി.
  • മൂന്നുവശങ്ങളിൽ റൂട്ട് പ്രദർശിപ്പിക്കുന്ന ബോർഡുകൾ, മുന്നിലും പിന്നിലും ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ
  • സുരക്ഷയ്ക്ക് ഉൾപ്പെടെ അഞ്ച് വാതിലുകൾ.
  • പരമാവധി 49 സീറ്റ്
  • സീറ്റുകൾ തമ്മിൽ 75 സെ.മി അകലം.
  • തീപിടിക്കാത്ത റെക്‌സിൻ സീറ്റുകൾ.


"ഫിറ്റ്‌നസ് പരിശോധനയ്ക്ക് ശേഷമാണ് ബസുകൾ ഇത്തരത്തിൽ സീറ്റ് അളവിൽ മാറ്റം വരുത്തുന്നത്. വിഷയം ഉദ്യോഗസ്ഥ തലത്തിൽ ചർച്ച ചെയ്തിരുന്നു. ഉചിത സമയത്ത് നടപടി സ്വീകരിക്കും. കൊവിഡ് സാഹചര്യം മാറിയ ശേഷം നടപടി കർശനമാക്കും.

എ.കെ. ശശീന്ദ്രൻ

ഗതാഗത മന്ത്രി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, BUS
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.