ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കണ്ണങ്കാട്ട് കടവിന് സമീപം എക്സൈസ് നടത്തിയ പരിശോധനയിൽ 300 ലിറ്റർ കോട പിടികൂടി. കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽകുമാര പിള്ളയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചതുപ്പിൽ കുഴിച്ചിട്ട നിലയിൽ 50 ലിറ്ററിന്റെ ആറ് കന്നാസുകളിലായിട്ട് കോട കണ്ടെത്തിയത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലഹരി വസ്തുക്കളുടെ നിർമ്മാണവും വിപണനവും തടയുന്നതിന് കുന്നത്തൂർ താലൂക്കിൽ എക്സൈസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.പ്രിവിന്റീവ് ഓഫീസർമാരായ വിനയകുമാർ, എസ്.രതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ബിജു, അൻഷാദ്, ഷീബ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ലഹരി വസ്തുക്കളുടെ നിർമ്മാണം,വിൽപ്പന തുടങ്ങിയവയെക്കുറിച്ചുള്ള പരാതികൾ 94000 69457 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്