പ്രമാടം: കൊവിഡ് കാലം പഠനം മുടക്കിയപ്പോൾ വീട്ടിലിരുന്നു സ്കൂളിന്റെ മാതൃക നിർമ്മിച്ചിരിക്കുകയാണ് പ്ളെസ് ടു വിദ്യാർത്ഥി. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിന്റെ മാതൃകയാണ്
+2 സയൻസ് വിദ്യാർത്ഥി അർജുൻ.സി തയാറാക്കിയത്. രണ്ടു മാസമെടുത്തു
4 അടി നീളവും 3 അടി വീതിയുമുള്ള മോഡൽ ഒരുക്കുവാൻ.
3500 രൂപ ചെലവിട്ട് ഫോം ഷീറ്റിലാണ് നിർമ്മാണം. ഹൈസ്കൂളും ഹയർ സെക്കൻഡറിയും ഓഡിറ്റോറിയവും കമാനവും എല്ലാം ഒരുക്കിയിട്ടിണ്ട്.
സ്കൂൾ മാനേജർ ബി.രവീന്ദ്രൻ പിള്ള പ്രോത്സാഹനമായി അർജുന് ക്യാഷ് അവാർഡ് സമ്മാനിച്ചു. സ്കൂളിന്റെ മാതൃക സ്കൂളിൽ സൂക്ഷിക്കാനാണ് തീരുമാനമെന്ന് പ്രിൻസിപ്പൽ ആർ.ദിലീപ് പറഞ്ഞു .
2019 ൽ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയ മേളയിൽ ഫാബ്രിക് പെയിന്റിംഗിന് അർജുൻ എ ഗ്രേഡ് നേടിയിരുന്നു. വാൾ പെയിന്റിംഗ്, ബോട്ടിൽ ആർട്ട് തുടങ്ങിയവയിലും മികവ് തെളിയിച്ചിട്ടുണ്ട്.
വലഞ്ചുഴി ചന്ദ്ര ഭവനത്തിൽ ആർ. ചന്ദ്രബാബുവിന്റെയും സുജയുടെയും മകനാണ്.അനന്തൻ ആണ് സഹോദരൻ.