തിരുവനന്തപുരം: കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ ആയവർക്കുമായുള്ള സ്പെഷ്യൽ തപാൽ വോട്ടർ പട്ടികയിൽ 29972 പേർ. എട്ടിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി ജില്ലകളിലെ കണക്കാണിത്. 7ന് വൈകിട്ട് 3 വരെ കൊവിഡ് സ്പെഷ്യൽ വോട്ടർമാരുടെ ലിസ്റ്റ് തയ്യാറാക്കും.