നടി ശാലിൻ സോയയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. മാലിദ്വീപ് കടപ്പുറത്തെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. അവധിയാഘോഷിക്കാൻ കഴിഞ്ഞ ദിവസമാണ് താരം ഒറ്റയ്ക്ക് മാലി ദ്വീപിൽ എത്തിയത്. കൊവിഡ് മഹാമാരി പടരുന്നതിന് മുമ്പ് വരെ നിരവധി യാത്രകൾ നടത്തിയിരുന്ന താരം അതിനുശേഷം ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുന്നത്. ലോക്ക് ഡൗൺ കാലത്ത് ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും 13 കിലോയോളം ശരീരഭാരം കുറച്ച ശാലിന്റെ മേക്കോവർ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു.
ലുക്ക് മാറ്റിയ ശേഷമുള്ള ചിത്രങ്ങളും അടുത്തിടെ നടി പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് മാലിദ്വീപിലെ ഹോട്ട് വേഷത്തിലുള്ള ചിത്രങ്ങൾ ശാലിൻ പുറത്തു വിട്ടത്. എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിംഗ്, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശാലിൻ 68ൽ നിന്നാണ് ശരീരരഭാരം 55 കിലോ ആയി ചുരുക്കിയത്. കീറ്റോ ഡയറ്റിലൂടേയും ചിട്ടയായ വ്യായാമത്തിലൂടെയുമാണ് നടി ഇത് സാധിച്ചെടുത്തത്.