മൂവാറ്റുപുഴ: പാലാരിവട്ടം ഫ്ളൈ ഓവർ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ റിമാൻഡ് കാലാവധി വിജിലൻസ് കോടതി 14 ദിവസംകൂടി നീട്ടി. ചികിത്സ തുടരുന്ന ലേക് ഷോർ ആശുപത്രിയിൽ തന്നെ ഇബ്രാഹിംകുഞ്ഞ് തുടരും. വീണ്ടും ചോദ്യംചെയ്യാൻ അനുവദിക്കണമെന്ന വിജിലൻസ് ആവശ്യം കോടതി അനുവദിച്ചില്ല.
കഴിഞ്ഞ 18നാണ് പാലാരിവട്ടം ഫ്ളൈഓവർ അഴിമതിക്കേസിലെ അഞ്ചാം പ്രതിയായ മുൻ മന്ത്രിയെ ആശുപത്രിയിലെത്തി വിജിലൻസ് അറസ്റ്റുചെയ്തത്. ആശുപത്രിയിലെത്തി വിജിലൻസ് ജഡ്ജി ഡിസംബർ 2 വരെ റിമാൻഡ് ചെയ്യുകയായിരുന്നു.