'സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന എം.ഡി.എച്ച് ഉടമ മഹാശയ് ധർമ്മപാൽ ഗുലാത്തി തൊണ്ണൂറ്റെട്ടാമത് വയസിൽ വിടവാങ്ങിയിരിക്കുകയാണ്. സുഗന്ധ വ്യഞ്ജനങ്ങളുടെ കാര്യത്തിൽ മാത്രമല്ല കാറുകളുടെ കാര്യത്തിലും തികഞ്ഞ തൽപരനായിരുന്നു ഗുലാത്തി. വിവിധ ചടങ്ങുകൾക്കായി അദ്ദേഹം എത്തിയിരുന്നത് തന്റെ ശേഖരത്തിലുളള ലോകത്ത് തന്നെ മികച്ച കാറുകളിലായിരുന്നു.
ലോകത്തെ തന്നെ വിലകൂടിയ കാറുകളിലൊന്നായ റോൾസ് റോയ്സിന്റെ ഗോസ്റ്ര് ഗുലാത്തിയുടെ കാറുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. വി12 എഞ്ചിനോട് കൂടിയ 6749 സി.സിയുളള ഗോസ്റ്റിന് 7 കോടിയോളമാണ് ഓൺ റോഡ് വില. അമേരിക്കൻ നീളൻ കാറായ ക്രിസ്ലെർ ലിമോസിനും ഗുലാത്തിയുടെ കൈവശമുണ്ടായിരുന്നു. 5654 സിസി എഞ്ചിൻ ശക്തിയുളള ലിമോസിന് 80 ലക്ഷത്തോളമാണ് ഓൺറോഡ് വില.
മെഴ്സിഡസ് ബെൻസ് എം ക്ളാസ് എം.എൽ 500ഉം ഗുലാത്തിയുടെ കൈവശമുണ്ട്. 60.91 ആണ് ഓൺറോഡ് വില. 24 ലക്ഷം രൂപയുടെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, 42 ലക്ഷം രൂപ വില വരുന്ന ഫോർച്യൂണർ, എസ്.യു.വിയായ ഹോണ്ട ഡബ്ളുആർ-വി എന്നിവയും ഗുലാത്തിയുടെ കൈവശമുണ്ട്.