വാഷിംഗ്ടൺ: അമേരിക്കൻ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള സ്വാതന്ത്ര്യത്തിന് തടസമാകുന്ന ട്രംപ് ഭരണകൂടത്തിന്റെ രണ്ട് എച്ച്-വൺ ബി വിസ നിയന്ത്രണങ്ങൾ കാലിഫോർണിയ കോടതി തടഞ്ഞു. പതിനായിരക്കണക്കിന് ഇന്ത്യൻ പ്രഫഷനലുകൾക്ക് ആശ്വാസമാകുന്ന വാർത്തയാണിത്.സാങ്കേതിക മികവുവേണ്ട തൊഴിൽമേഖലകളിൽ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കാനുതകുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച്-വൺ ബി. പ്രതിവർഷം 85,000 എച്ച്-വൺ ബി വിസകൾ വരെ അമേരിക്ക അനുവദിക്കാറുണ്ട്. എച്ച്-വൺ ബി വിസക്കാർക്ക് കൂടുതൽ വേതനം നൽകണമെന്ന വ്യവസ്ഥയാണ് കാലിഫോർണിയ നോർത്ത് ഡിസ്ട്രിക്ട് ജഡ്ജി തടഞ്ഞത്.യോഗ്യത സംബന്ധിച്ച നിബന്ധന ഭേദഗതിയും തടഞ്ഞു. ഇതോടെ ഡിസംബർ ഏഴുമുതൽ നിലവിൽവരാനിരുന്ന തൊഴിൽ സംബന്ധിച്ച 'ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തിന്റെ നിയമം അസാധുവായി.വേതനം സംബന്ധിച്ച തൊഴിൽ വകുപ്പിന്റെ നിയമവും (ഇത് ഒക്ടോബർ മുതൽ പ്രാബല്യത്തിലുണ്ട്) ഇല്ലാതായി.