ചെന്നൈ: കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ കാർത്തി.
'കഠിനമായി അദ്ധ്വാനിച്ച് എല്ലാ ദിവസവും നമ്മളെ പോറ്റുന്ന കർഷകർ കടുത്ത തണുപ്പിലും കൊവിഡ് ഭീതിയിലും ഒരാഴ്ചയായി തലസ്ഥാനത്തെ തെരുവിൽ സമയം ചെയ്യുന്നുവെങ്കിൽ ഒരൊറ്റ വികാരത്തിന് പുറത്ത് മാത്രമാണ്. അവരുടെ സമരത്തെ പിന്തുണയ്ക്കുന്നു. അധികൃതർ അവരുടെ ആവശ്യങ്ങൾ കേൾക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നു.'- തുറന്ന കത്തിൽ കാർത്തി ആവശ്യപ്പെട്ടു.
'കർഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്. അല്ലെങ്കിൽത്തന്നെ ജലദൗർലഭ്യവും പ്രകൃതി ദുരന്തങ്ങളും കാരണം കർഷകർ വലിയ പ്രശ്നങ്ങളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ വിളകൾക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല അതവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അവരുടെ സമരം പരിഹരിക്കേണ്ടതുണ്ടെന്നും' കാർത്തി ട്വീറ്റ് ചെയ്തു.