തിരുവനന്തപുരം: ചിട്ടി, വായ്പാ കുടിശിക വരുത്തിയവർക്കെതിരെ കെ.എസ്.എഫ്. ഇ സംസ്ഥാനമൊട്ടാകെ ജപ്തി നടപടി പുനരാംരംഭിച്ചു.നവംബർ മാസത്തിനുള്ളിൽ കുടിശികക്കാർ മുഴുവൻ തുകയും അടച്ചു തീർത്താൽ പലിശയിളവു നൽകുമെന്ന അറിയിപ്പ് റവന്യൂ റിക്കവറി സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാരുടെ കാര്യാലയത്തിൽ നിന്ന് അയച്ചതിന് പിന്നാലെയാണ് ജപ്തി നോട്ടീസും നൽകിയത്. ഈ കാലാവധി കഴിയും മുമ്പേ കൂടുതൽ പലിശയും പിഴപ്പലിശയും നടപടി ചെലവുകളും ചേർത്ത് കുടിശിക ഈടാക്കാൻ നടപടി തുടങ്ങിയിരുന്നു. വായ്പ എടുത്തവർ ജാമ്യം നൽകിയ വീടും സ്ഥലവും ജപ്തി ചെയ്യാൻ വില്ലേജ് ഓഫീസുകൾ മുഖേന കെ.എസ്.എഫ്.ഇ യുടെ റിക്കവറി വിഭാഗം നോട്ടീസ് നൽകിക്കഴിഞ്ഞു.