സ്കൂളിലെത്തി ക്ലാസിൽ പങ്കെടുക്കുന്നത് കാത്തിരുന്ന് കിട്ടിയ അവസരമാണ്. അകലം പാലിച്ചാണെങ്കിലും കൂട്ടുകാരെ കാണാനായതിലും വലിയ സന്തോഷമുണ്ട്. കഴിഞ്ഞ ദിവസം വരെ പരീക്ഷയെഴുതുന്നത് ആലോചിക്കുമ്പോൾ പേടിയായിരുന്നു. ഇനി അതില്ല. ഞങ്ങൾ സ്കൂളിലെത്തിയല്ലോ, പരീക്ഷ നന്നായി എഴുതാനാകുമെന്ന ആത്മവിശ്വാസമുണ്ട്.
അദ്ധ്യാപകരെ ഫോണിൽ ബന്ധപ്പെടാൻ പറ്റിയിരുന്നെങ്കിലും നേരിൽ കാണാനാകാത്തതിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. ഓൺലൈൻ ക്ലാസുകൾ ഫലപ്രദവും മനസിലാക്കാൻ എളുപ്പവുമായിരുന്നു. അസൈൻമെന്റുകൾ അടക്കമുള്ള പ്രവർത്തനങ്ങൾ നന്നായി ചെയ്യാനും സാധിച്ചു. എങ്കിലും ക്ലാസ് മുറിയിലിരുന്ന് പഠിക്കുന്നതിന്റെ അത്രയും വരില്ലായിരുന്നു.
- ആദികീർത്തന,
കോട്ടൺഹിൽ ഗവ.എച്ച്.എസ്.എസ് ഫോർ ഗേൾസ്