ടൊവിനോ തോമസ് നായകനായ എടയ്ക്കാട് ബറ്റാലിയൻ 06 എന്ന ചിത്രത്തിനു ശേഷം സ്വപ്നേഷ്. കെ.നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ബിപിൻ ജോർജ് നായകനായ ഒരു പഴയ ബോംബു കഥ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ബിഞ്ചു ജോസഫ് രചന നിർവഹിക്കുന്നു.
ബിഞ്ചു സ്വതന്ത്രമായി തിരക്കഥ രചിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.ഗ്രാമീണ പശ്ചാത്തലത്തിലൂടെ ഒരു കുടുംബകഥ തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നുള്ള ചിത്രത്തിന്റെ താരനിർണയം പൂർത്തിയായിവരുന്നു.