SignIn
Kerala Kaumudi Online
Sunday, 07 March 2021 11.56 AM IST

വാളയാർ കേസിൽ ആ പിശകും തിരുത്തി ,​ തുടരന്വേഷണം തേടി സർക്കാ‌ർ കോടതിയിൽ

wa

തിരുവനന്തപുരം:കേരളത്തിന്റെ നെഞ്ചിലെ അണയാത്ത നോവായി മാറിയ വാളയാർ കേസിൽ പ്രതികൾക്ക് തുണയാകുമായിരുന്ന പിശക് തിരുത്തി പൊലീസും പ്രോസിക്യൂഷനും. തുടരന്വേഷണത്തിന് കോടതി അനുമതി നൽകുംമുൻപേ, അന്വേഷണ ഏജൻസിക്ക് പുറത്തുള്ള എസ്.പിയുടെ നേതൃത്വത്തിൽ തുടരന്വേഷണത്തിന് പ്രത്യേകസംഘമുണ്ടാക്കിയ ഡി.ജി. പി ലോക് നാഥ് ബെഹ്റയുടെ നടപടിയിലെ പിശക് ഇന്നലെ 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടർന്ന് തുടരന്വേഷണത്തിന് അനുമതി തേടി സ്പെഷ്യൽ പ്രോസിക്യൂട്ടർ സുബ്രഹ്മണ്യൻ പാലക്കാട് പോക്സോ കോടതിയിൽ ഹർജി നൽകി. പ്രതിഭാഗത്തിന്റെ വിശദീകരണം കൂടി കേട്ടശേഷം 22ന് ജഡ്ജി മുരളീകൃഷ്‌ണൻ ഹർജിയിൽ ഉത്തരവിടും.ഇതിനുശേഷമേ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം ആരംഭിക്കൂ.

കോടതി ഉത്തരവിടുന്നതിന് മുൻപേ ഡി.ജി.പി ലോക് നാഥ് ബെഹ്റ, റെയിൽവേ എസ്.പി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ തുടരന്വേഷണത്തിന് പ്രത്യേകസംഘമുണ്ടാക്കി ഉത്തരവിറക്കിയതാണ് വിവാദമായത്. ഇത് തെറ്റായ നടപടിക്രമമാണെന്നും പ്രതികൾ പിന്നീട് ഉന്നതകോടതികളിൽ ചോദ്യംചെയ്യാനിടയുണ്ടെന്നും 'കേരളകൗമുദി' ചൂണ്ടിക്കാട്ടി. കോടതിയുടെ വിവേചനാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ഹൈക്കോടതി ജ‌ഡ്ജിയായിരുന്ന ജസ്റ്റിസ് ബി.കെമാൽപാഷയും വ്യക്തമാക്കിയിരുന്നു.

പ്രതികളെ വിട്ടയച്ച പാലക്കാട് പോക്‌സോ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ആദ്യ അന്വേഷണസംഘത്തിലെ എസ്.ഐ ചാക്കോയുടെ വീഴ്ചകളാണ് എടുത്തുപറഞ്ഞിരുന്നത്. എന്നാൽ ഡിവൈ.എസ്.പി സോജന്റെ നേതൃത്വത്തിലുള്ള രണ്ടാംസംഘത്തിനും വീഴ്ചയുണ്ടായെന്നാണ് തുടരന്വേഷണത്തിന് അനുമതി തേടിയ അപേക്ഷയിൽ പറയുന്നത്. ഇളയ പെൺകുട്ടിയുടേത് കൊലപാതകമാവാനുള്ള സാദ്ധ്യത പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടും അന്വേഷിച്ചില്ല. കൊലപാതകത്തിനുള്ള 302-ാം വകുപ്പ് ചുമത്തിയില്ല. ഗുരതരമായ പിശകാണിത്. അതിനാൽ വീണ്ടും വിശദമായി അന്വേഷിക്കണമെന്നാണ് അപേക്ഷ. തുടരന്വേഷണത്തിന് കോടതിയിൽ നിന്ന് അനുമതി നേടിയശേഷം, സി.ബി.ഐയ്ക്ക് വിടാനുള്ള നടപടിക്രമങ്ങൾ പ്രത്യേകസംഘം പൂർത്തിയാക്കുമെന്നാണ് നിയമവകുപ്പിന്റെ വിശദീകരണം.

ഇനി ഇങ്ങനെ

  • തുടരന്വേഷണത്തിന് വിചാരണക്കോടതിയുടെ ഉത്തരവുണ്ടായേക്കും.ഇക്കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
  • പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി. എ.എസ്. രാജുവിന്റെ നേതൃത്വത്തിൽ തുടരന്വേഷണം ആരംഭിച്ചശേഷം, സി.ബി.ഐയാണ് ഉചിതമെന്ന് സർക്കാരിന് ശുപാർശ ചെയ്യാം.
  • അന്തിമറിപ്പോർട്ട് നൽകിയശേഷം അന്വേഷണ ഏജൻസിയെ മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാൽ സി.ബി.ഐക്കായി വിജ്ഞാപനമിറക്കാൻ സർക്കാരിന് കഴിയില്ല. ഇതിനായി സർക്കാരിനോ പെൺകുട്ടികളുടെ രക്ഷിതാക്കൾക്കോ ഹൈക്കോടതിയെ സമീപിക്കാം.
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.