SignIn
Kerala Kaumudi Online
Saturday, 27 February 2021 11.38 AM IST

കിടിലൻ ഫോട്ടോഷൂട്ടുമായി പാരീസ് ലക്ഷ്‌മി

lekshmi

ജനിച്ചത് കേരളത്തിൽ അല്ലെങ്കിലും കർമ്മം കൊണ്ടും ജീവിതം കൊണ്ടും പക്കാ മലയാളിയായി ജീവിക്കുന്ന വ്യക്തിയാണ് പാരീസ് ലക്ഷ്മി. ലക്ഷ്മി ഇന്ന് മലയാളികളുടെ സ്വന്തമാണ്. അവർ പങ്കുവയ്ക്കുന്ന വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. താരം പങ്ക് വച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഞ്ജന ഗോപിനാഥ് പകർത്തിയിരിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ഫ്രാൻസിലെ പ്രോവൻസ് സ്വദേശികളായ ഈവിന്റേയും പാത്രേസ്യയുടേയും മൂത്ത മകളായിട്ടാണ് ലക്ഷ്മിയുടെ ജനനം. മറിയം സോഫിയ ലക്ഷ്മി എന്നാണ് പാരീസ് ലക്ഷ്മിയുടെ യഥാർത്ഥ നാമം. ഈവ് നാടക കലാകാരനും കവിയുമാണ്, പത്രേസ്യ ശില്പിയും. ഭാരത സംസ്കാരത്തോടും ഹൈന്ദവ ആചാരങ്ങളോടുമുള്ള താല്പര്യം കൊണ്ടാണ് മാതാപിതാക്കൾ അവർക്ക് ലക്ഷ്മി എന്നും ഇളയ മകന് നാരായണൻ എന്നും പേരിട്ടത്.

lekshmi

ഫ്രാൻസിലെ ക്ലാസിക് കലകൾ ചെറുപ്പത്തിൽ തന്നെ പഠിച്ച അവർ, തന്റെ ഏഴാം വയസിലാണ് മാതാപിതാക്കൾക്കൊപ്പം ആദ്യമായി ഇന്ത്യയിൽ വരുന്നത്. ആ യാത്രയ്ക്കിടയിൽ ഭരതനാട്യം അവരെ ആകർഷിക്കുകയും ഒൻപതാം വയസ് മുതൽ ഫ്രാൻസിൽ ഭരതനാട്യം പഠിക്കാനും തുടങ്ങി. ഫ്രാൻസിൽനിന്നും ഭരതനാട്യത്തിന്റെ പ്രാഥമികചുവടുകൾ മാത്രം അഭ്യസിച്ച അവർ പിന്നീട് ഇന്ത്യയിലെത്തി, ഡോ.പത്മ സുബ്രഹ്മണ്യത്തിന്റെ കീഴിലും അവരുടെ പ്രമുഖ ശിഷ്യരുടെ കീഴിലും വർഷങ്ങളോളം നൃത്തം അഭ്യസിച്ചു. ഭരതനാട്യ വേദികളിൽ തിരക്കേറിയപ്പോൾ പാരീസ് ലക്ഷ്മി എന്ന പേരു സ്വീകരിച്ചു. അമൽ നീരദിന്റെ ബിഗ് ബിയിലെ 'ഓ ജനുവരി' എന്ന ഗാനത്തിൽ ഭരതനാട്യ ചുവടുകൾ വച്ച് കൊണ്ട് മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നു. ബാംഗ്ലൂർ ഡേയ്സിൽ മിഷേൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും പാരീസ് ലക്ഷ്മിയാണ്. പ്രശസ്ത കഥകളി നടനായ പള്ളിപ്പുറം സുനിലാണ് പാരീസ് ലക്ഷ്മിയുടെ ഭർത്താവ്. വൈക്കത്ത് കലാശക്തി ഇന്റർനാഷണൽ സ്കൂൾ ഒഫ് ആർട്സ് എന്ന സ്ഥാപനം നടത്തുകയാണ് ലക്ഷ്മി. നൃത്തത്തിൽ മാത്രമല്ല, ചിത്രകലയിലും തല്പരയാണ് പാരീസ് ലക്ഷ്മി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.