SignIn
Kerala Kaumudi Online
Tuesday, 02 March 2021 10.59 AM IST

മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിക്കിടെ നാടകീയ രംഗങ്ങൾ; പങ്കെടുക്കാനെത്തിയ കെ പി സി സി അംഗത്തെ അറസ്റ്റ് ചെയ്‌തു

mathew

ഇടുക്കി: മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിക്കിടെ ഇടുക്കിയിൽ അറസ്റ്റ്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ കെ പി സി സി അംഗം സി പി മാത്യുവിനെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തത്. അനുമതിയില്ലാതെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതിനാണ് മാത്യുവിനെ അറസ്റ്റ് ചെയ്‌തതെന്നാണ് പൊലീസ് വിശദീകരണം.

തൊടുപുഴയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു പരിപാടി. ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമായിരുന്നു പരിപാടിയിൽ പ്രവേശനം. ഇതിനിടെയാണ് കെ പി സി സി അംഗം റിസോർട്ടിൽ എത്തിയത്.

മാത്യു മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചതിന് പിന്നാലെ പൊലീസ് എത്തി അറസ്റ്റുചെയ്‌ത് നീക്കുകയായിരുന്നു. താൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഇടുക്കിയിലെ പ്രശ്‌നങ്ങളും ജനങ്ങളുടെ സങ്കടവും ബോദ്ധ്യപ്പെടുത്താനാണ് വന്നതെന്ന് സി പി മാത്യു മാദ്ധ്യമങ്ങളോട് പറഞ്ഞു.

ക്ഷണിക്കപ്പെട്ടവർക്ക് വേണ്ടി മാത്രമാണ് കേരളത്തിന്റെ മുഖ്യമന്ത്രി വരുന്നതെന്ന് താൻ അറിഞ്ഞില്ല. അറിഞ്ഞിരുന്നുവെങ്കിൽ വരില്ലായിരുന്നു. കെ പി സി സിയുടെ നിർദ്ദേശം പരിപാടിയിൽ പങ്കെടുക്കരുതെന്നല്ലേയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെ പി സി സി പറയുന്നതൊന്നും ചെയ്യുന്നില്ലയെന്നും മാത്യു പ്രതികരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA PARYDANAM, PINARAYI VIJAYAN, CP MATHEW
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.