കൊവിഡ് 19 ന്റെ തുടക്കം മുതൽ , ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിലുണ്ടെന്നും ചികിത്സിക്കാൻ അനുവദിക്കണമെന്നും ഹോമിയോപ്പതിക്കാർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണിത് ? ഹോമിയോപ്പതി രോഗത്തിന്റെ പേരു നോക്കിയല്ല ചികിത്സിക്കുന്നത്. ഓരോ രോഗിയുടെയും ലക്ഷണങ്ങൾ പഠിച്ച് സമാനമായ മരുന്നു കൊടുക്കുകയാണ്.
' അല്പം മുൻപുവരെ ഓടിക്കളിച്ച കുട്ടിയാ ഇപ്പോൾ തളർന്നു കിടക്കുന്നു 'എന്നു പറയുമ്പോൾ കുട്ടിക്ക് ബെല്ല ഡോണ എന്ന മരുന്നും ' രാവിലെ മുതൽ അമിതമായി വിയർക്കുകയാണെന്നും ശരീരമാകെ നൊമ്പരവും ഭയങ്കര ദാഹവുമാണെന്ന് പറയുന്ന രോഗിക്ക് ബ്രയോണിയ എന്ന മരുന്നും രാത്രി മുതൽ ' ഭയങ്കര ക്ഷീണവും കുളിരും, ഉറങ്ങാനായില്ല എന്ന് പറയുന്നയാൾക്ക് ആർസനികം ആൽബം എന്ന മരുന്നുമാണ് കൊടുക്കുന്നത്. ഇങ്ങനെ വ്യത്യസ്ത ലക്ഷണങ്ങൾക്ക് വ്യത്യസ്ത മരുന്നാണ് നൽകുന്നത്. അത്രയ്ക്ക് ശാസ്ത്രീയമായി പഠിച്ചിട്ടാണ് ഹോമിയോ ചികിത്സ.
2006- 07 ൽ ചിക്കൻഗുനിയ നമ്മുടെ നാട്ടിൽ ചിക്കുൻഗുനിയ വ്യാപിച്ചപ്പോൾ 200ലധികം പേർ മരിച്ചു. ചികിത്സ ഹോമിയോപ്പതി ഏറ്റെടുത്ത ശേഷം ഒരു മരണവുമുണ്ടായില്ല. അതുപോലെ കൊവിഡിനെയും ഉന്മൂലനം ചെയ്യാൻ ഹോമിയോപ്പതിക്കാവും.
ലേഖകന്റെ കൊവിഡ് 19 ചികിത്സയിലെ ചില അനുഭവങ്ങൾ പങ്കുവയ്ക്കട്ടെ .
പെട്ടെന്നൊരു ഫോൺ - ' . 71 വയസുള്ള അച്ഛൻ ഇന്നലെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ മരിച്ചു. ടെസ്റ്റ് ചെയ്തപ്പോൾ 65 വയസായ അമ്മയ്ക്കും എട്ട് വയസായ മകനും പോസിറ്റീവാണ്. ' ഞാനും ഭർത്താവും മോളും ക്വാറന്റൈനിലാണ്. ഞങ്ങൾക്ക് ഹോമിയോ മരുന്നു മതി' എന്ന് വിളിച്ച സ്ത്രീ പറഞ്ഞു. അമ്മയുടെയും മകന്റെയും രോഗലക്ഷണങ്ങൾ ചോദിച്ചു മനസിലാക്കി അവർക്കു വേണ്ട മരുന്നും മറ്റുള്ളവർക്ക് പ്രതിരോധമരുന്നും കൊടുത്തു. ഏഴാം ദിവസം ടെസ്റ്റ് ചെയ്തപ്പോൾ അമ്മ നെഗറ്റീവായി. എട്ടാംദിനം മകനും. ഇതിനോടകം വീട്ടിൽ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരും നെഗറ്റീവായി.
മറ്റൊരു കഥ
മൂന്നുമാസം പോലും പ്രായമാകാത്ത കുട്ടിയും അമ്മയും കുട്ടിയുടെ അമ്മൂമ്മയും ഒന്നിച്ച് പോസിറ്റീവായി. ലക്ഷണങ്ങളനുസരിച്ച് പ്രത്യേകം മരുന്നുകൾ കൊടുത്തു. കുട്ടിയുടെ പനി രണ്ടാംദിവസം മാറി. അഞ്ചാംപക്കം ചെറിയ മയക്കം വന്നെങ്കിലും മരുന്നു കൊടുത്തപ്പോൾ മൂന്ന് മണിക്കൂറിനകം കുട്ടി ഉന്മേഷത്തോടെ കളിക്കാൻ തുടങ്ങി. പിന്നെ രോഗലക്ഷണളൊന്നും ഉണ്ടായതുമില്ല. ഏഴാംദിനം അമ്മൂമ്മ നെഗറ്റീവായി. പിന്നീട് കുട്ടിയും. വീണ്ടും മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അമ്മയും നെഗറ്റീവായി .
37 വർഷത്തെ ചികിത്സാനുഭവത്തിൽ പറയുന്നു, കൊവിഡ് 19 നെ ഹോമിയോപ്പതിയിലൂടെ വേഗത്തിൽ ചികിത്സിച്ചു ഭേദമാക്കാം. പ്രഷർ, പ്രമേഹം എന്നിവയുള്ളവർക്ക് അലോപ്പതി മരുന്നിനൊപ്പം പനിക്ക് ഹോമിയോ മരുന്നും കഴിച്ചാൽ വളരെവേഗം സുഖപ്പെടാം.
ഹോമിയോപ്പതിയിൽ ഒരു കുടുംബത്തെ ചികിത്സിച്ച് ഭേദമാക്കാൻ പരമാവധി 1000 മുതൽ 2000 രൂപ വരെയേ ചെലവാകൂ. ഗവൺമെന്റിന്റെ കണക്കു പ്രകാരം രണ്ട് മുതൽ നാലുലക്ഷം രൂപയായിരുന്നു ഒരാളുടെ ചികിത്സാ ചെലവ്. ഇതിനകം കോടതി ഉത്തരവിലൂടെ രോഗലക്ഷണമനുസരിച്ച് ചികിത്സിക്കാനുള്ള അവകാശവും ഹോമിയോപ്പതിക്കാർക്ക് നേടാനായി.
(ലേഖകന്റെ ഫോൺ: 9895987562)