രാജീവ് രവി അവതരിപ്പിക്കുന്ന ആന്തോളജി ചിത്രം ആണും പെണ്ണിന്റെ പോസ്റ്റർ പുറത്തിറങ്ങി. വേണു, ആഷിഖ് അബു, ജെകെ എന്നിവരാണ് സംവിധാനം. ഉണ്ണി ആറിന്റെ രചനയിൽ ഒരുങ്ങുന്ന ചെറുക്കനും പെണ്ണും ആഷിഖ് അബു സംവിധാനം ചെയ്യുന്നു. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, കവിയൂർ പൊന്നമ്മ, ബെന്നി പി. നായരമ്പലം എന്നിവരാണ് താരങ്ങൾ. ഉറൂബിന്റെ രാച്ചിയമ്മയെ ആധാരമാക്കി വേണു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്തും ആസിഫലിയുമാണ് താരങ്ങൾ. സന്തോഷ് എച്ചിക്കാനത്തിന്റെ രചനയിലാണ് ജെകെയുടെ ചിത്രം. ജോജു ജോർജും സംയുക്ത മേനോനുമാണ് താരങ്ങൾ.സുരേഷ് രാജനാണ് ഛായാഗ്രാഹകൻ.സി. കെ പദ്മകുമാർ, എം. ദിലീപ് കുമാർ എന്നിവർ ചേർന്നാണ് നിർമാണം. ആണും പെണ്ണും തിയേറ്റർ റിലീസോ ഒടിടി പ്രിമിയറോ എന്നു വ്യക്തമല്ല.