SignIn
Kerala Kaumudi Online
Monday, 19 April 2021 9.21 AM IST

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം: പിന്നിൽ വൻ സംഘമെന്ന് സംശയം, ജലാറ്റിൻ സ്റ്റിക്കുകൾക്കൊപ്പം പിടിച്ചെടുത്തത് അഞ്ച് വ്യാജ നമ്പർ പ്ലേറ്റുകളും കത്തും

suv-with-explosive-materi

മുംബയ്: ലോക കോടീശ്വരന്മാരിൽ ഒരാളും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും വ്യവസായ ഭീമനുമായ മുകേഷ് അംബാനിയുടെ വീടിനുസമീപത്തുനിന്ന് സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ ഉന്നതല അന്വേഷണം തുടരുന്നു. ഐ ബി ഉൾപ്പടെയുളളവരാണ് അന്വേഷിക്കുന്നത്. പി​ന്നി​ൽ വൻ സംഘവും വ്യക്തമായ ആസൂത്രണവുമുണ്ടെന്നാണ് പൊലീസ് സംശയി​ക്കുന്നത്. സ്ഫോടക വസ്തുക്കൾ കണ്ടെത്തി​യ സ്കോർപി​യോ കാറിൽ നി​ന്ന് അഞ്ച് നമ്പർപ്ളേറ്റുകൾ പിടിച്ചെടുത്തതാണ് കൂടുതൽ സംശയത്തി​ന് ഇടനൽകുന്നത്.

ഇതിൽ ഒരെണ്ണം മുകേഷ് അംബാനിയുടെ സുരക്ഷാ സംഘത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന സ്കോർപിയോയുടെ നമ്പറിന് സമാനമാണ്. സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത വാഹനത്തിന് സമീപത്തുനിന്ന് ഒരു കത്തും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിലെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വാഹനത്തി​ന്റെ ഉടമയെ കണ്ടെത്തിയോ എന്ന് വ്യക്തമല്ല. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന നമ്പർപ്ളേറ്റും ഒറിജിനലല്ല എന്നാണ് പൊലീസ് നൽകുന്ന സൂചന. വീടിന് സമീപത്ത് സംശയകരമായ സാഹചര്യത്തിൽ മറ്റൊരു വാഹനം കണ്ടെത്തിയെന്നും റിപ്പോർട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

suv-with-explosive-materi

ഇന്നലെയാണ് മുംബയിലെ മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് സമീപത്ത് സംശയകരമായ നിലയിൽ കാർ കണ്ടെത്തി​യത്. തുടർന്ന് പൊലീസിനെ വി​വരമറി​യി​ച്ചു. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തുകയായിരുന്നു. ഇരുപത്തൊന്ന് ജെലാറ്റിൻ സ്റ്റിക്കുകളാണ് കാറിലുണ്ടായിരുന്നത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് നമ്പർപ്ലേറ്റുകൾ കണ്ടെത്തിയത്. മഹാരാഷ്ട്രാ പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് ഉൾപ്പടെയുളളവർ വാഹനം പരിശോധിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് കാർ പ്രദേശത്ത് പാർക്ക് ചെയ്തതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായെന്നാണ് പൊലീസ് പറയുന്നത്. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുകേഷ് അംബാനിയുടെ വീടിനും സുരക്ഷ കൂട്ടിയിട്ടുണ്ട്.

4,00,000 ചതുരശ്രയടി വിസ്തീർണമുളളതാണ് മുകേഷ് അംബാനിയുടെ ദക്ഷിണ മുംബയിലെ ആന്റില. 27 നിലകളിലായാണുള്ളത് . 2012 മുതൽ അംബാനിയും കുടുംബവും ഇവി​ടെയാണ് താമസി​ക്കുന്നത്. ലോകത്തി​ലെ തന്നെ ഏറ്റവും വി​ലപി​ടി​പ്പുളള വീടുകളി​ൽ ഒന്നാണ് ഇത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, EXPLOSIVES FOUND OUTSIDE MUKESH AMBANIS MUMBAI HOUSE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.