SignIn
Kerala Kaumudi Online
Saturday, 10 April 2021 8.10 PM IST

കാമാത്തിപുരയുടെ റാണിയായി ആലിയാ ഭട്ടിന്റെ തകർപ്പൻ പ്രകടനം!

aliya

ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന 'ഗംഗുഭായ് കത്ത്യാവാടി'യുടെ റിലീസ് പ്രഖ്യാപിച്ചു. ആരാധകർ എറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂലൈ 30നാണ് റിലീസ് ചെയ്യുന്നത്. സംവിധായകന്റെ ജന്മദിനമായ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ പോസ്റ്ററും ടീസറും പുറത്തിറക്കി. ടീസറിന് മുന്നോടിയായി പുറത്തിറക്കിയ പോസ്റ്റർ നിമിഷനേരം കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു. ആലിയാ ഭട്ട് കസേരയുടെ മുകളിൽ കാലുകൾ ഉയർത്തി വച്ചിരിക്കുന്ന ചിത്രത്തിന് വൻ ജനപ്രീതിയാണ് ലഭിച്ചത്. അതിനു പിന്നാലെ പുറത്തിറങ്ങിയ ടീസർ മണിക്കൂറുകൾക്കകം യൂ ട്യൂബിൽ ദശലക്ഷങ്ങളാണ് കണ്ടത്. തകർപ്പൻ പ്രകടനമാണ് ആലിയാ കാഴ്ചവച്ചത്. മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കത്ത്യവാടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 'മാഫിയ ക്വീൻസ് ഓഫ് മുംബൈ ' എന്ന പേരിൽ ഹുസൈൻ സെയ്ദി രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ ഭരിച്ച് വിറപ്പിച്ച വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. പുസ്തകത്തിലെ ഒരദ്ധ്യായമാണ് സഞ്ജയ് ലീല ബൻസാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്. ഇരുപതാംനൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഗുജറാത്തിൽ നിന്ന് കാമുകനൊപ്പം മുംബയ്ലെ കത്തിയവാഡയിൽ എത്തിയതാണ് ഗംഗുഭായി എന്ന സ്ത്രീ. ജീവിതത്തിന്റെ ലഹരി നുകരാൻ കൊതിച്ചു വന്ന അവളെ ശരീരംവിറ്റ് കാശാക്കുന്ന കഴുകന്മാർക്ക് ഭർത്താവ് വിറ്റിട്ട് പോയി. പിന്നീട് കത്തിയവാഡയിലെ ആ വേശ്യാതെരുവിൽ നിന്ന് അവൾ ക്രിമിനലുകളുമായും അധേലോക നായകന്മാരുമായും സൗഹൃദം സ്ഥാപിച്ചു. സൗത്ത് മുംബൈയുടെ ഒരു ഭാഗം മുഴുവൻ അവൾ അടക്കിഭരിച്ചു. ഒപ്പം സ്വന്തമായി വേശ്യാലയം തുടങ്ങി. അവിടെ നിന്ന് ലഭിക്കുന്ന പണം കൊണ്ട് അനാഥരെയും ചുവന്ന തെരുവിലെ സ്ത്രീകളെയും കുട്ടികളെയും സഹായിക്കുകയായിരുന്നു അവർ. സഞ്ജയ് ലീല ബൻസാലിതന്നെയാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നതും. ബൻസാലി പ്രൊഡക്ഷൻസും ഡോക്ടർ ജയന്തിലാൽ ഗദ്ദയുടെ പെൻ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിർമമിക്കുന്നത്. പി.ആർ.ഒ: സി.കെ.അജയ് കുമാർ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.