SignIn
Kerala Kaumudi Online
Thursday, 13 May 2021 5.35 PM IST

ഛത്തീസ്ഗഡ് പൊലീസിൽ ട്രാൻസ്ജൻഡറുകളും

transgender-in-chhattisga

റായ്​പൂർ: ഛത്തീസ്​ഗഡ് പൊലീസ് സേനയിൽ ട്രാൻസ്ജൻഡറുകളും. നിലവിൽ 13 ട്രാൻസ്ജൻഡർ കോൺസ്റ്റബിൾമാരെ നിയമിച്ചു. രണ്ടുപേർ സാദ്ധ്യത പട്ടികയിലുമുണ്ട്​. മെറിറ്റ്​ അടിസ്​ഥാനത്തിലാണ്​ നിയമനം.ട്രാൻസ് വ്യക്തികളോടുള്ള സമൂഹത്തിന്റെ സമീപനം മാറുന്നതിനാണ്​ ഈ നീക്കമെന്ന്​ സർക്കാർ അറിയിച്ചു. 2017-18 കാലയളവിൽ നടത്തിയ പരീക്ഷയുടെ ഫലം മാർച്ച് ഒന്നിനാണ് പ്രസിദ്ധീകരിച്ചത്. എല്ലാവരെയും പൊലീസ്​ സേനയിലേക്ക്​ സ്വാഗതം ചെയ്യുന്നതായും ഭാവിയിൽ കൂടുതൽ ട്രാൻ​സ്ജൻഡർ വ്യക്തിത്വങ്ങൾ പൊലീസ്​ സേനയുടെ ഭാഗമാകുമെന്ന്​ പ്രതീക്ഷിക്കുന്നതായും ഛത്തീസ്​ഗഡ്​ ഡി.ജി.പി ഡി.എം. അവാസ്​തി പറഞ്ഞു. സേനയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ട്രാൻസ്​ജൻഡർ വ്യക്തിത്വങ്ങളോടുള്ള അവജ്ഞ മാറുന്നതിന്​ ഇത് സഹായകമാകുമെന്നും കോൺസ്റ്റബിളായി നിയമനം ലഭിച്ച ശിവന്യ പറഞ്ഞു. ചെറുപ്പം മുതൽ കഷ്​ടപ്പാടുകളും ചൂഷണവും നേരിട്ടവരാണ്​ നിയമനം ലഭിച്ചവരിൽ ഭൂരിഭാഗവും. മുമ്പ്​ പല വിധത്തിലുള്ള ചൂഷണങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, TRANSGENDER IN CHHATTISGARH POLICE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.