SignIn
Kerala Kaumudi Online
Sunday, 16 May 2021 5.06 PM IST

'ഇര തേടി നാട്ടിലിറങ്ങുന്ന കടുവയെ കാടുകയറ്റിയാലും അത് തിരിച്ചുവരും' കേരളത്തിലെ കാട് സംരക്ഷിക്കാൻ വന്ന ബീഹാറുകാരന്റെ ജീവിതം

ee

കേ​ര​ള​ത്തി​ൽ​ ​ഏ​റ്റ​വു​മ​ധി​ക​കാ​ലം​ ​സേ​വ​നം​ ​അ​നു​ഷ്‌​ഠി​ച്ച​ ​ഐ.​എ​ഫ്.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ​ദേ​വേ​ന്ദ്ര​കു​മാ​ർ​ ​വെ​ർ​മ്മ.​ ​പേ​രി​നൊ​പ്പ​മു​ള്ള​ ​വെർ​മ്മ​യി​ൽ​ ​മ​ല​യാ​ളി​ത്ത​മു​ണ്ടെ​ങ്കി​ലും ​അ​ദ്ദേ​ഹം​ ​മ​ല​യാ​ളി​യ​ല്ല.​ ​കേ​ര​ള​ത്തെ​യും​ ​കേ​ര​ളീ​യ​രെ​യും​ ​ഒ​രു​പാ​ട് ​സ്‌​നേ​ഹി​ക്കു​ന്ന​ ​ ഈ​ ​ബി​ഹാ​ർ​ ​സ്വ​ദേ​ശി​ ​ഇ​ന്ന് ​കേ​ര​ള​ ​വ​നം​വ​കു​പ്പി​ൽ​ ​ചീ​ഫ് ​വൈ​ൽ​ഡ് ​ലൈ​ഫ് ​വാ​ർ​ഡ​ൻ​ ​പ​ദ​വി​യി​ലാ​ണ്.​ 28​ ​വ​ർ​ഷ​മാ​യി​ ​കേ​ര​ള​ത്തി​ലെ​ ​വ​ന​ങ്ങ​ളു​ടെ​ ​കാ​വ​ലാ​ളാ​യി​ ​ ദേ​വേ​ന്ദ്ര​കു​മാ​ർ​ ​വെ​ർ​മ്മ​യു​ണ്ട്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ​ർ​വീ​സ് ​അ​നു​ഭ​വ​ങ്ങ​ളും​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​വാ​യ​ന​ക്കാ​ർ​ക്ക് ​ഒ​രു​ ​ന​വ്യാ​നു​ഭ​വ​മാ​ണ്.

പേ​രു​പോ​ലെ​ ​ത​ന്നെ​ ​കാ​ഴ്‌​ച​യി​ലും​ ​ഒ​രു​ ​മ​ല​യാ​ളി​ത്ത​മു​ണ്ട്.​ ​ഐ.​എ​ഫ്.​എ​സ് ​ക​രി​യ​റാ​യി​ ​സ്വീ​ക​രി​ക്കാ​നും,​ ​കേ​ര​ള​ ​കേ​ഡ​ർ​ ​ത​ന്നെ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നു​മു​ള്ള​ ​സാ​ഹ​ച​ര്യം?
വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന​ ​കാ​ല​ത്തു​ ​ത​ന്നെ​ ​ഐ.​എ​ഫ്.​എ​സ് ​ഒ​രു​ ​സ്വ​പ്‌​ന​മാ​യി​രു​ന്നു.​ ​കോ​ളേ​ജി​ലെ​ ​എ​ന്റെ​ ​സു​ഹു​ത്തു​ക്ക​ളി​ൽ​ ​പ​ല​ർ​ക്കും​ ​ഐ.​എ.​എ​സി​നോ​ടും​ ​ ഐ.​പി.​എ​സി​നോ​ടു​മൊ​ക്കെ​യാ​യി​രു​ന്നു​ ​താ​ൽ​പ​ര്യം.​ ​പ​ക്ഷേ,​ ​എ​ന്നും​ ​മ​ന​സി​നൊ​പ്പം​ ​സ​ഞ്ച​രി​ക്കാ​നാ​യി​രു​ന്നു​ ​എ​നി​ക്കി​ഷ്‌​ടം.​ ​ഐ.​എ​ഫ്.​എ​സ് ​ല​ഭി​ച്ച് ​കേ​ര​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ​ ​പേ​രി​ലെ​ ​വെ​ർ​മ്മ​ ​എ​ന്നെ​ ​പ​ല​രു​ടെ​യും​ ​മു​ന്നി​ൽ​ ​മ​ല​യാ​ളി​യാ​ക്കി.​ ​സം​സാ​രി​ച്ചു​ ​തു​ട​ങ്ങു​മ്പോ​ഴെ​ ​അ​വ​ർ​ക്ക് ​കാ​ര്യം​ ​മ​ന​സി​ലാ​കു​മാ​യി​രു​ന്നു​ള്ളൂ.​ ​പ​ക്ഷേ​ ​കേ​ര​ളം​ ​എ​ന്നും​ ​എ​നി​ക്ക് ​ന​ല്ല​ ​ഓ​ർ​മ്മ​ക​ൾ​ ​മാ​ത്ര​മേ​ ​സ​മ്മാ​നി​ച്ചി​ട്ടു​ള്ളൂ.​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞൂ​ ​എ​ന്നാ​ണ് ​ഇ​തു​വ​രെ​യു​ള്ള​ ​വി​ശ്വാ​സം.​ ​വ​ട​ക്ക​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​വ​രു​ന്ന​വ​ർ​ ​നാ​ല​ഞ്ചു​വ​ർ​ഷ​ത്തെ​ ​സ​ർ​വീ​സി​ന് ​ശേ​ഷം​ ​ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ​ ​തി​രി​കെ​ ​പോ​കാ​നാ​ണ് ​സാ​ധാ​ര​ണ​ ​നോ​ക്കാ​റ്.​ ​കേ​ര​ളം​ ​എ​ന്നെ​ ​മാ​റ്റി​ചി​ന്തി​പ്പി​ച്ചി​ട്ടേ​യി​ല്ല.​ ​ഇ​വി​ടെ​ ​മാ​ത്രം​ ​എ​നി​ക്ക് 28​ ​വ​ർ​ഷ​ത്തെ​ ​സ​ർ​വീ​സു​ണ്ട്.​ ​കൂ​ടു​ത​ലും​ ​മ​ല​ബാ​ർ​ ​മേ​ഖ​ല​യി​ലാ​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ​ ​എ​ത്തി​യ​പ്പോ​ഴു​ള്ള​ ​അ​നു​ഭ​വം?
മ​സൂ​റി​യി​ലെ​ ​ട്രെ​യി​നിം​ഗി​ന് ​ശേ​ഷം​ ​മ​ല​യാ​റ്റൂ​ർ​ ​ഫോ​റ​സ്റ്റ് ​ഡി​വി​ഷ​നി​ലാ​ണ് ​ആ​ദ്യ​പോ​സ്റ്റിം​ഗ് ​ല​ഭി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​പാ​ല​ക്കാ​ട്ടേ​ക്ക് ​സ്ഥ​ലം​ ​മാ​റ്റം​ ​ല​ഭി​ച്ചു.​ ​ശ​രി​ക്കും​ ​പാ​ല​ക്കാ​ടി​ന്റെ​ ​ഭം​ഗി​ ​എ​ന്റെ​ ​ജ​ന്മാ​ ​നാ​ടി​നെ​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.​ ​പു​തി​യൊ​രു​ ​അ​നു​ഭ​വ​മാ​ണ് ​അ​തെ​നി​ക്ക് ​സ​മ്മാ​നി​ച്ച​ത്.​ ​പി​ന്നീ​ട​ങ്ങോ​ട്ട് ​കേ​ര​ള​ത്തി​ന്റെ​ ​അ​ങ്ങോ​ള​മി​ങ്ങോ​ളം​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ച്ചു.​ ​ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം​ ​പൊ​തു​ജ​ന​ങ്ങ​ളു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​നി​യ​മ​പ​രി​ധി​ക്ക് ​അ​ക​ത്ത് ​നി​ന്നു​കൊ​ണ്ട് ​പ​ര​മാ​വ​ധി​ ​ ചെ​യ്യാ​ൻ​ ​സാ​ധി​ച്ചു​ ​എ​ന്ന​തി​ൽ​ ​ചാ​രി​താ​ർ​ത്ഥ്യ​മു​ണ്ട്.

സ​ർ​വീ​സ് ​കാ​ല​യ​ള​വി​ലെ​ ​ഏ​റ്റ​വും​ ​ച​ല​ഞ്ചിം​ഗ് ​ആ​യ​ ​ഒ​രു​ ​ഓ​ർ​മ്മ?
ഇ​ന്ത്യ​ൻ​ ​ഫോ​റ​സ്റ്റ് ​സ​ർ​വീ​സി​നെ​ ​ഒ​രു​ ​ച​ല​ഞ്ചിം​ഗ് ​സ​ർ​വീ​സ് ​എ​ന്നു​ത​ന്നെ​ ​വി​ശേ​ഷി​പ്പി​ക്കാം.​ ​തൊ​ട്ടു​മു​മ്പ് ​പ​റ​ഞ്ഞ​തു​പോ​ലെ​ ​നി​യ​മം​ ​അ​നു​സ​രി​ച്ച്,​ ​അ​തി​നു​ള്ളി​ൽ​നി​ന്നു​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ഞ​ങ്ങ​ൾ​ ​ഓ​രോ​രു​ത്ത​രും​ ​ബാ​ദ്ധ്യ​സ്ഥ​രാ​ണ്.​ ​പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​പ​ല​പ്പോ​ഴും​ ​പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​വ​രു​ന്ന​തും​ ​അ​തു​കൊ​ണ്ടാ​ണ്.​ ​സ​ർ​വീ​സ് ​കാ​ല​യ​ളി​ലെ​ ​ ഇ​തു​വ​രെ​യു​ള്ള​ ​എ​ല്ലാ​ ​ഓ​ർ​മ്മ​ക​ളും​ ​ച​ല​ഞ്ചിം​ഗ് ​ത​ന്നെ​യാ​യി​രു​ന്നു.

കാ​ടു​മാ​യി​ ​ചേ​ർ​ന്ന് ​ജീ​വി​ക്കു​ന്ന​വ​ർ​ക്ക് ​പൊ​തു​വെ​ ​ഫോ​റ​സ്റ്റ് ​ഉ​ദ്യോ​ഗ​സ്ഥ​രോ​ടു​ള്ള​ ​സ​മീ​പ​നം?
പ​ണ്ടു​കാ​ല​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഒ​രു​പാ​ട് ​മാ​റ്റം​ ​ഇ​പ്പോ​ൾ​ ​വ​ന്നി​ട്ടു​ണ്ട്.​ 30​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പു​ള്ള​ ​കാ​ര്യ​മൊ​ക്കെ​ ​എ​ടു​ത്താ​ൽ​ ​അ​വ​ർ​ ​ന​മ്മ​ളോ​ട് ​അ​ത്ര​യ​ധി​കം​ ​സ​ഹ​ക​ര​ണ​മൊ​ന്നും​ ​കാ​ണി​ച്ചി​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​കാ​ല​ഘ​ട്ടം​ ​മാ​റി​യ​പ്പോ​ൾ​ ​ജ​ന​ങ്ങ​ളു​ടെ​ ​മ​നോ​ഭാ​വ​ത്തി​ലും​ ​മാ​റ്റം​ ​വ​ന്നി​ട്ടു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​പ​ര​സ്‌​പ​രം​ ​സ​ഹ​ക​രി​ച്ചു​ത​ന്നെ​യാ​ണ് ​ഞ​ങ്ങ​ൾ​ ​എ​ല്ലാം​ ​മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.​ ​സേ​ന​യി​ലെ​ ​വ​നി​താ​ ​പ്രാ​തി​നി​ദ്ധ്യ​വും​ ​ഇ​തി​ന് ​സ​ഹാ​യ​ക​മാ​യി​ ​തീ​ർ​ന്നി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ​ ​മാ​ത്രം​ 28​ ​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്നു.​ ​ഭാ​ഷ​ ​ഒ​രു​ ​പ്ര​തി​ബ​ന്ധ​മാ​യി​ട്ടു​ണ്ടോ?
തീ​ർ​ച്ചാ​യാ​യും​ ​ ആ​ദ്യ​മൊ​ക്കെ​ ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​അ​തൊ​ക്കെ​ ​മ​റി​ക​ട​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​ന്നെ​യാ​ണ് ​മ​ല​യാ​ളം​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​എ​ന്നെ​ ​ഏ​റെ​ ​സ​ഹാ​യി​ച്ച​ത്.​ ​അ​വ​രു​മാ​യു​ള്ള​ ​ആ​ശ​യ​വി​നി​മ​യം​ ​മ​ല​യാ​ള​ത്തി​ലാ​കാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്കു​ക​യും​ ​ചെ​യ്‌​തു.

ee

മറ്റ് ഓൾ ഇന്ത്യ സർവീസുകളായ ഐ.എ.എസ്, ഐ.പി.എസ് പോലെ ​യു​വാ​ക്ക​ൾ​ ​എ​ന്തു​കൊ​ണ്ടാ​ണ് ഐ.​എ​ഫ്.​എ​സി​ലേ​ക്ക് ​കൂടുതലായി തി​രി​യാ​ത്ത​ത്?
എ​ന്റെ​ ​കാ​ര്യം ​പ​റ​യു​ക​യാ​ണ​ങ്കി​ൽ​ ​ഐ.​എ​ഫ്.​എ​സ് ​എ​ന്റെ​ ​സ്വ​പ്‌​ന​മാ​യി​രു​ന്നു.​ ​അ​തു​പോ​ലെ​ ​മ​റ്റു​ള്ള​വ​ർ​ ​അ​വ​രു​ടെ​ ​സ്വ​പ്‌​ന​ങ്ങ​ൾ​ക്ക് ​പി​റ​കെ​ ​പോ​കു​ന്ന​തു​കൊ​ണ്ടു​മാ​കു​മ​ത്.​ ​ഫോ​റ​സ്റ്റ് സ​ർ​വീ​സി​ന്റെ​ ​ഒ​രു​ ​ലി​മി​റ്റേ​ഷ​ൻ​ ​എ​ന്നു​പ​റ​യാ​നാ​ണെ​ങ്കി​ൽ,​ ​സ​യ​ൻ​സ് ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ​മാ​ത്ര​മാ​ണ് ​ഇ​വി​ടെ​ ​അ​വ​സ​രം​ ​ല​ഭി​ക്കു​ക​ ​എ​ന്ന​താ​ണ്.​ ​ഐ​ച്‌​ഛി​ക​ ​വി​ഷ​യ​ങ്ങ​ളാ​യി​ ​ മ​റ്റു​ ​ഭാ​ഷ​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നു​മാ​കി​ല്ല.​ ​ഇ​തൊ​ക്കെ​യാ​കാം​ ​ഫോ​റ​സ്റ്റ് ​സ​ർ​വീ​സ് ​ഐ.​എ.​എ​സ്,​ ​ഐ.​​പി.​എ​സ് ​പോ​ലെ​ ​ ജ​ന​പ്രി​യ​മാ​കാ​ത്ത​തി​ന് ​കാ​ര​ണം.​ ​പ​ക്ഷേ​ ​ഇ​പ്പോ​ൾ​ ​ഐ.​ഐ.​ടി​ക്കാ​ർ​ ​അ​ട​ക്കം​ ​നി​ര​വ​ധി​ ​യു​വ​തീ​ ​യു​വാ​ക്ക​ൾ​ ​ഐ.​എ​ഫ്.​എ​സി​ലേ​ക്ക് ​ക​ട​ന്നു​വ​രു​ന്നു​ണ്ട് ​എ​ന്ന​ത് ​സ​ന്തോ​ഷം​ ​ന​ൽ​കു​ന്ന​ ​കാ​ര്യ​മാ​ണ്.

കേ​ര​ള​ത്തി​ലെ​ ​വ​ന​സ​മ്പ​ത്തി​ന്റെ​ ​നി​ല​വി​ലെ​ ​അ​വ​സ്ഥ​?
കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ഫോ​റ​സ്റ്റ് ​സ​ർ​വേ​ ​റി​പ്പോ​ർ​ട്ട് ​പ്ര​കാ​രം​ ​കേ​ര​ള​ത്തി​ൽ​ ​വ​ന​പ്ര​ദേ​ശം​ ​വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്.​ ​പ്രോ​ജ​ക്‌​ട് ​എ​ലി​ഫ​ന്റ്,​ ​പ്രോ​ജ​ക്‌​ട് ​ടൈ​ഗ​ർ​ ​തു​ട​ങ്ങി​യ​ത​ട​ക്ക​മു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​കാ​ര്യ​ക്ഷ​മ​മാ​യി​ ​ന​ട​ക്കു​ക​യാ​ണ്.

വ​ന്യ​ജീ​വി​ക​ൾ​ ​നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന​ത് ​ദി​നം​പ്ര​തി​ ​വ​ർ​ദ്ധി​ക്കു​ക​യാ​ണ്.​ ​ഇ​ത് ​കാ​ര്യ​ക്ഷ​മ​മാ​യി​ ​ത​ട​യാ​ൻ​ ​എ​ന്തൊ​ക്കെ​ ​ന​ട​പ​ടി​ക​ളാ​ണ് ​വ​നം​വ​കു​പ്പ് ​സ്വീ​ക​രി​ക്കു​ന്ന​ത്?
വ​ന്യ​ജീ​വി​ക​ൾ​ ​നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന​ത് ​ത​ട​യാ​നാ​യി​ ​ന​മു​ക്ക് ​ല​ഭ്യ​മാ​കു​ന്ന​ ​ഫ​ണ്ടി​ന്റെ​ ​പ​രിമി​തി​ക്കു​ള്ളി​ൽ​ ​നി​ന്നു​കൊ​ണ്ട് ​പ​ര​മാ​വ​ധി​ ​കാ​ര്യ​ങ്ങ​ൾ​ ​വ​നം​വ​കു​പ്പ് ​ചെ​യ്യു​ന്നു​ണ്ട്.​ ​വ​യ​നാ​ട്ടി​ലെ​ ​എ​ലി​ഫ​ന്റെ​ ​ട്ര​ഞ്ച്,​ ​സോ​ളാ​ർ​ ​ഫെ​ൻ​സിം​ഗു​ക​ൾ​ ​തു​ട​ങ്ങി​ ​നി​ല​വി​ലെ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​എ​ല്ലാം​ ​വ​നം​വ​കു​പ്പ് ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ഇ​തി​ൽ​ ​മ​റ്റൊ​രു​ ​കാ​ര്യം ​ ​ന​മ്മ​ൾ​ ​മ​ന​സി​ലാ​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്.​ ​കേ​ര​ള​ത്തി​ൽ​ ​കാ​ടും​ ​ജ​ന​വാ​സ​വും​ ​ത​മ്മി​ൽ​ ​വ​ലി​യ​ ​അ​ന്ത​ര​മി​ല്ല​ ​എ​ന്ന​താ​ണ്.​ ​ഇ​തു​കൊ​ണ്ടു​ത​ന്നെ​ ​ഭ​ക്ഷ​ണ​ത്തി​ന്റെ​ ​ല​ഭ്യ​ത​ക്കു​റ​വ് ​മൂ​ല​മോ,​ ​അ​നാ​രോ​ഗ്യം​ ​കാ​ര​ണ​മോ​ ​വ​ന്യ​ജീ​വി​ക​ൾ​ ​നാ​ട്ടി​ലേ​ക്കി​റ​ങ്ങാം. അ​ടു​ത്തി​ടെ​ ​വ​യ​നാ​ട്ടി​ലെ​ ​ജ​ന​വാ​സ​ ​മേ​ഖ​ല​യി​ൽ​ ​ഇ​റ​ങ്ങി​യ​ ​ക​ടു​വ​യ്‌​ക്ക് ​മു​ൻ​ ​വ​ശ​ത്ത് ​നാ​ല് ​പ​ല്ലു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഇ​ത്ത​ര​ത്തി​ൽ​ ​ഇ​ര​ ​തേ​ടി​പി​ടി​ക്കാ​നു​ള്ള​ ​അ​വ​സ്ഥ​ ​ന​ഷ്ട​പ്പെ​ടു​മ്പോ​ഴാ​ണ് ​ഇ​വ​ ​നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന​ത്.​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​വ​യെ​ ​പി​ടി​കൂ​ടി​യാ​ലും​ ​കാ​ട്ടി​ലേ​ക്ക് ​തി​രി​ച്ചു​വി​ടാ​നാ​കി​ല്ല.​ ​കാ​ര​ണം,​ ​അ​വ​ ​വീ​ണ്ടും​ ​തി​രി​ച്ചു​വ​രും​ ​എ​ന്നു​ള്ള​തു​കൊ​ണ്ടു​ത​ന്നെ.​ ​പ​ക്ഷേ​ ​അ​ത് ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​വ​നം​വ​കു​പ്പ് ​കാ​ര്യ​ക്ഷ​മ​മാ​യി​ ​ത​ന്നെ​ ​ന​ട​പ്പാ​ക്കു​ന്നു​മു​ണ്ട്.

വ​ന്യ​ജീ​വി​ക​ൾ​ ​കാ​ര​ണ​മു​ണ്ടാ​കു​ന്ന​ ​നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ​ക്ക് ​എ​ന്തൊ​ക്കെ​ ​ന​ഷ്‌​ട​പ​രി​ഹാ​ര​ങ്ങ​ളാ​ണ് ​വ​നം​വ​കു​പ്പ് ​ല​ഭ്യ​മാ​ക്കു​ന്ന​ത്?
ഒ​രു​ ​വ​ർ​ഷ​ത്തെ​ ​ക​ണ​ക്കെ​ടു​ത്താ​ൽ​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​ന​ഷ്‌​ട​പ​രി​ഹാ​ര​മാ​ണ് ​വ​നം​വ​കു​പ്പ് ​ല​ഭ്യ​മാ​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​തു​ക​യു​ടെ​ ​അ​ള​വും​ ​വ​ർ​ദ്ധി​പ്പി​ച്ചി​ട്ടു​ണ്ട്.

നാ​ട്ടി​ൽ​ ​മോ​ഷ​ണം​ ​ന​ട​ന്നാ​ൽ​ ​അ​റി​യാ​ൻ​ ​പ​ല​വി​ധ​ ​മാ​ർ​ഗ​ങ്ങ​ളു​ണ്ട്.​ ​കാ​ട്ടി​ലെ​ക്കാ​ര്യം​ ​എ​ങ്ങ​നെ​യാ​ണ്?
നാ​ട്ടി​ലെ​ ​പോ​ല​യ​ല്ല​ ​കാ​ട്ടി​ലെ​ ​കാ​ര്യ​ങ്ങ​ൾ.​ ​നാ​ട്ടി​ൽ​ ​ഒ​രു​ ​മോ​ഷ​ണ​മോ​ ​മ​റ്റോ​ ​ന​ട​ന്നാ​ൽ​ ​ദൃ​ക്‌​സാ​ക്ഷി​ക​ളു​ണ്ടാ​യെ​ന്ന് ​വ​രാം.​ ​പ​ക്ഷേ​ ​കൊ​ടും​കാ​ട്ടി​ൽ​ ​അ​തി​ന് ​എ​വി​ടെ​യാ​ണ് ​സാ​ദ്ധ്യ​ത.​ ​എ​ന്നാ​ൽ​ ​തെ​ളി​വു​ക​ൾ​ ​പ​ല​പ്പോ​ഴും​ ​ഞ​ങ്ങ​ൾ​ക്ക് ​സ​ഹാ​യ​ക​മാ​കാ​റു​ണ്ട്;​ ​ഒ​പ്പം​ ​കാ​ടി​നെ​ ​അ​റി​ഞ്ഞു​ ​ജീ​വി​ക്കു​ന്ന​വ​രു​ടെ​ ​ക​ല​വ​റ​യി​ല്ലാ​ത്ത​ ​സ​ഹാ​യ​വും.

ചിത്രം കടപ്പാട്: ബിജു കാരക്കോണം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.