SignIn
Kerala Kaumudi Online
Tuesday, 18 May 2021 1.37 PM IST

സുകുമാരന്‍ നായരും രമേശ് ചെന്നിത്തലയും ഗൂഢാലോചന നടത്തി; തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ എ കെ ബാലന്റെ പരാതി 

ramesh-and-sukumaran

പാലക്കാട്: ശബരിമല പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മന്ത്രി എ.കെ.ബാലന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് മന്ത്രി ഉയര്‍ത്തുന്നത്. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളിലാണ് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടാമാണ് തിരഞ്ഞെടുപ്പെന്ന് യുഡിഎഫ് നേതാക്കളും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും പരാമര്‍ശം നടത്തിയത്. ഇത് അത്യന്തം ഗുരുതരമായ ആരോപണമാണെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസികളേയും വിശ്വാസത്തേയും സംരക്ഷിക്കുന്നതിന് ഏതറ്റം വരേയും പോകുന്ന ഇടതുപക്ഷത്തിനേയും അതിന്റെ സ്ഥാനാര്‍ത്ഥികളേയും തോല്‍പ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് നടന്നത്. ഇത് ഭരണഘടനക്കും ജനപ്രാതിനിധ്യ നിയമത്തിനും വിരുദ്ധമാണെന്ന് എ.കെ.ബാലന്‍ പറഞ്ഞു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമായി മാറ്റാന്‍ ജി.സുകുമാരന്‍ നായരാണ് ആദ്യം ശ്രമിച്ചത്. തൊട്ടടുത്ത നിമിഷത്തില്‍ പ്രതിപക്ഷ നേതാവ് പോളിംഗ് ബൂത്തില്‍ വച്ച് മുഖ്യമന്ത്രിക്ക് അയ്യപ്പ കോപമുണ്ടാകുമെന്നും അവിശ്വാസിയായ മുഖ്യമന്ത്രിയോട് ദൈവവിശ്വാസികള്‍ പകരം വീട്ടുമെന്നും പറഞ്ഞു. ദൈവത്തിന്റേയും ആചാരത്തിന്റേയും പേരില്‍ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത ദുരുപയോഗമാണ് യുഡിഎഫും ബിജെപിയും ചെയ്യുന്നതെന്നും എ.കെ.ബാലന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASSEMBLY POLLS, RAMESH CHENNITHALA, SUKUMARAN NAIR, AK BALAN, KERALA, ELECTION, LDF, UDF
KERALA KAUMUDI EPAPER
TRENDING IN സഭയിലോട്ട്
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.