പൃഥ്വിരാജ് ജോയിൻ ചെയ്തു
മോഹൻലാൽ സംവിധായകക്കുപ്പായമണിയുന്ന ത്രിമാന ചിത്രമായ ബറോസിന്റെ ചിത്രീകരണം ഗോവയിലേക്ക് ഷിഫ്ട് ചെയ്തു. ഏപ്രിൽ 10 മുതൽ 40 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്തിരിക്കുന്നത് മോഹൻലാൽ ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുന്ന ബറോസിൽ പൃഥ്വിരാജും ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതൽ പൃഥ്വിരാജ് ബറോസിൽ അഭിനയിച്ച് തുടങ്ങി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ബറോസിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. സംഗീതം: ലിഡിയൻ നാദസ്വരം. പോർചുഗീസ് പശ്ചാത്തലത്തിലുള്ള പ്രമേയം ആവിഷ്കരിക്കുന്ന ബറോസിൽ നാനൂറുവർഷങ്ങളായി വാസ്കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതത്തിന്റെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. 1984ൽ റിലീസായ ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രമായ െെമഡിയർ കുട്ടിച്ചാത്തന്റെ രചനയും സംവിധാനവും നിർവഹിച്ച ജിജോയാണ് ബറോസിന്റെയും രചന നിർവഹിക്കുന്നത്. വിദേശ താരങ്ങളായ റാഫേൽ അമർഗോ, പാസ് വേഗ, െെഷല മക്െെഫ്ര എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.