SignIn
Kerala Kaumudi Online
Wednesday, 21 April 2021 11.28 PM IST

ബി.ജെ.പിയെ പരാജയപ്പെടുത്താൻ 45ൽ അധികം മണ്ഡലങ്ങളിൽ കോൺഗ്രസും സിപിഎമ്മും വോട്ടുമറിച്ചെന്ന് പി.കെ.കൃഷ്ണദാസ്

b

തിരുവനന്തപുരം: കേരളത്തിലെ 45 ലധികം മണ്ഡലങ്ങളിൽ എൻ.ഡി.എയെ പരാജയപ്പെടുത്താൻ സി.പി.എമ്മും കോൺഗ്രസും പരസ്പരം വോട്ടുമറിച്ചതായി എൻ.ഡി.എ സംസ്ഥാന ചെയർമാൻ പി കെ കൃഷ്ണദാസ് ആരോപിച്ചു. സി.പി.എം കേന്ദ്രകമ്മറ്റിയുടെയും കോൺഗ്രസ് ഹൈക്കമാൻഡിന്റെയും പൂർണ അറിവോടെയാണ് എൻ.ഡി.എയ്ക്ക് ജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ സീറ്റുകൾ പകുതിവീതം പങ്കിട്ടതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.


ബി.ജെ.പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും മഞ്ചേശ്വരത്ത് സി.പി.എം വോട്ടുമറിച്ചെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രസ്താവനകൾ ഈ അട്ടിമറിക്ക് തെളിവാണ്. കേരളത്തിന് പുറത്ത് പരസ്യധാരണയോടെ പ്രവർത്തിക്കുന്ന സി.പി.എമ്മും കോൺഗ്രസും ആ സഹകരണം കേരളത്തിനുള്ളിലും നടപ്പാക്കണം. എന്നാൽ കേരളത്തിലെ ജനത ഇത് തിരിച്ചറിഞ്ഞ് തള്ളിക്കളഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. നിയമസഭയ്ക്ക് പുറത്ത് നിർണായക ശക്തിയായിരുന്ന ബി.ജെ.പി ഇനി നിയമസഭയ്ക്കകത്തും കേരള രാഷ്ട്രീയത്തെയും ഭരണത്തെയും നിയന്ത്രിക്കുന്ന നിർണായക ശക്തിയാകും.

മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോൽപ്പിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ സി.പി.എം സഹായം തേടിയത് വരാൻപോകുന്ന സി.പി.എം - കോൺഗ്രസ് സഖ്യത്തിന്റെ പരസ്യമായ ചുവടുവയ്പ്പാണ്. കേരളത്തിൽ ഇതുവരെ അണിയറയിൽ മാത്രം പ്രവർത്തിച്ചിരുന്ന ഈ സഖ്യം ഇനി അരങ്ങത്തേക്ക് വരാൻ പോകുകയാണ്
എസ്‌.ഡി.പി.ഐ, പോപ്പുലർഫ്രണ്ട് , ജമാഅത്തെ്ഇ സ്ലാമി തുടങ്ങി മതതീവ്രവാദ സംഘടനകൾ കോൺഗ്രസിനെയും സി.പി.എമ്മിനെയും ഇക്കുറി പിന്തുണച്ചു. ഈ സംഘടനകളാണ് ഇടതുവലത് മുന്നണികളെ നിയന്ത്രിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASSEMBLY POLLS, VOTE, ASSEMBLY ELECTION, BJP, CONGRESS, CPM, NDA, LDF
KERALA KAUMUDI EPAPER
TRENDING IN സഭയിലോട്ട്
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.