SignIn
Kerala Kaumudi Online
Friday, 07 May 2021 6.10 PM IST

കരകയറ്റം ശക്തം, കുതിപ്പ് തുടർന്ന് കയറ്റുമതി മേഖല

ac

കൊച്ചി: ഇന്ത്യയുടെ വാണിജ്യാധിഷ്‌ഠിത കയറ്റുമതിയിൽ മുന്നേറ്റം തുടരുന്നു. കഴിഞ്ഞമാസം എക്കാലത്തെയും ഉയർന്ന പ്രതിമാസ വരുമാനം കൊയ്‌ത കയറ്റുമതിരംഗം, ഏപ്രിലിൽ ആദ്യ ആഴ്‌ചയിൽ നേടിയത് 680 കോടി ഡോളറാണ്. കൊവിഡിനെതിരായി കർശന ലോക്ക്ഡൗൺ പ്രാബല്യത്തിലുണ്ടായിരുന്ന 2020 ഏപ്രിലിന്റെ ആദ്യവാരത്തിൽ കയറ്റുമതി വരുമാനം 170 കോടി ഡോളർ മാത്രമായിരുന്നു. 2019 ഏപ്രിലിലെ ആദ്യവാരത്തിലെ 630 കോടി ഡോളറിനെ അപേക്ഷിച്ച് എട്ട് ശതമാനം അധികവുമാണ് ഇക്കുറി വരുമാനം.

കഴിഞ്ഞവാരം ഇറക്കുമതിയിലും വർദ്ധനയുണ്ട്. 280 കോടി ഡോളറിൽ നിന്ന് 970 കോടി ഡോളറിലേക്കാണ് ഇറക്കുമതിച്ചെലവ് കൂടിയതെന്ന് വാണിജ്യ മന്ത്രാലയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. 2020 ഏപ്രിലിൽ ലോക്ക്ഡൗൺ മൂലം ക്രൂഡ‌ോയിൽ ഇറക്കുമതി നിർജീവമായിരുന്നു. ഇത്തവണ ക്രൂഡ് ഇറക്കുമതിയിൽ വൻ കുതിച്ചുകയറ്റമുണ്ട്. കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്നത് എൻജിനിയറിംഗ്, ജെം ആൻഡ് ജുവലറി, പെട്രോളിയം ഉത്‌പന്നങ്ങൾ എന്നിവയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, EXPORTS, IMPORTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.