SignIn
Kerala Kaumudi Online
Tuesday, 11 May 2021 1.18 AM IST

കൊവിഡ് രോഗികൾ കൂടുതലും ഈ അഞ്ച് സംസ്ഥാനങ്ങളിൽ , കടുത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

covid-

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കാ‌‌ഡ് വർദ്ധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. പ്രതിദിന രോഗികളും ആശങ്കാജനകമായ രീതിയിൽ ഉയരുകയാണ്. .കഴിഞ്ഞ ഒരാഴ്ചയോളമായി രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ് വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം ഒന്നര ലക്ഷമായി ഉയർന്നു. മരണനിരക്ക് ഉയരുന്നതും ആശങ്ക ഉയർത്തുന്നു.

രാജ്യത്തെ ആകെ കൊവിഡ് കണക്കിൽ 70 ശതമാനത്തിലധികം വരുന്നത് അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് .ഈ പട്ടികയിൽ കേരളവും ഉൾപ്പെടുന്നു. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പുറമെ പട്ടികയിലുൾപ്പെടുന്നത്.

മഹാരാഷ്ട്രയിൽ നിന്ന് മാത്രം 48.57 ശതമാനം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 55,000ത്തിലധികം കേസുകളാണ് 24 മണിക്കൂറിനുള്ളിൽ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ പതിനാലായിരത്തിലധികം കേസുകളുമായി ഛത്തീസ്ഗഢ്, 12,000ത്തിലധികം കേസുകളുമായി ഉത്തർപ്രദേശ് എന്നിങ്ങനെയാണ് നില.

പ്രതിദിന മരണനിരക്കും വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 839 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 309 പേരും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്.

കേരളത്തിൽ ഇന്ന് 6984 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരിക്ക് ശേഷം കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു. 10.75 ശതമാനമാണ് ഇന്ന് രേഖപ്പെടുത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID, COVID INDIA, COVID PROTOCOL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.