SignIn
Kerala Kaumudi Online
Sunday, 09 May 2021 10.45 PM IST

യു പിയിൽ ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് കൊവിഡ്; ആശുപത്രിയിലേക്ക് മാറ്റി

kappan

തിരുവനന്തപുരം: യു എ പി എ ചുമത്തി ജയിലിൽ കഴിയുന്ന മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് കൊവിഡ് സ്ഥിരീകരിച്ചു. കാപ്പനെ മഥുര ജയിലിൽ നിന്ന് ഉത്തർപ്രദേശിലെ ആശുപത്രിയിലേക്ക് മാറ്റി. ആരോ​ഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും മതിയായ ചികിത്സ നൽകണമെന്നും കെ യു ഡബ്ല്യു ജെ ഡൽഹിഘടകം ആവശ്യപ്പെട്ടു.

കാപ്പന് ഏറെ ദിവസമായി പനിയുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നത്. ഉയർന്ന ഷുഗറും നോമ്പിന്റെ ക്ഷീണവും മൂലം കാപ്പൻ ഏതാനും ദിവസങ്ങളായി ക്ഷീണിതനായിരുന്നു. കാപ്പനെ പാർപ്പിച്ചിട്ടുളള ജയിലിൽ കഴിഞ്ഞ ദിവസം അമ്പതോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, SIDDIQQUE KAPPAN, KUWJ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.