Kerala Kaumudi Online
Monday, 20 May 2019 12.05 PM IST

സോളാര്‍ കേസ് വീണ്ടും കോടതിയിലേക്ക്

news

1. സോളാര്‍ കേസ് വീണ്ടും കോടതിയിലേക്ക്. മൂന്ന് എം.എല്‍.എമാര്‍ക്ക് എതിരെ ലൈംഗിക പീഡനത്തിന് കേസ്. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി അനില്‍ കുമാര്‍ എന്നിവര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ജനപ്രതിനിധികള്‍ക്ക് എതിരായ കേസുകള്‍ പരിഗണിക്കുന്ന കോടതിയിലാണ് എഫ്.ഐ.ആര്‍ നല്‍കിയത്. നടപടി, സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്ന പരാതിയില്‍


2. പെരിയയില്‍ കൊല്ലപ്പട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെ ശരത ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് രാഹുല്‍. കൃത്യം ചെയ്തവര്‍ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നീ നേതാക്കളും കല്ല്യോട്ടെ വീട്ടില്‍ എത്തിയിരുന്നു

3. രാഹുല്‍ എല്ലാ സഹായവും ഉറപ്പ് നല്‍കിയെന്ന് കൃപേഷിന്റെ അച്ഛന്‍. മുഖ്യമന്ത്രി സന്ദര്‍ശിക്കാത്ത വീട്ടില്‍ രാഹുല്‍ എത്തിയതില്‍ സന്തോഷം എന്നും പ്രതികരണം. കണ്ണൂരിലെ മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബവുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യു.പി.എ അധികാരത്തില്‍ എത്തിയാല്‍ ഷുഹൈബ് കൊല കേസ് സി.ബി.ഐക്ക് വിടുമെന്നും കുടുംബത്തിന് രാഹുലിന്റെ ഉറപ്പ്

4. കേന്ദ്ര സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയ റഫാല്‍ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയില്‍ വാദംപ്രതിവാദം. രേഖകള്‍ ചോര്‍ത്തി നല്‍കിയത് കേന്ദ്ര സര്‍ക്കാര്‍ എന്ന് പ്രശാന്ത് ഭൂഷണ്‍. നവംബറില്‍ രേഖകള്‍ പുറത്ത് വന്നിട്ടും എന്ത് കൊണ്ട് കേസ് എടുത്തില്ലെന്ന് ചോദ്യം. രേഖയിലെ ഉള്ളടക്കം ദേശീയ സുരക്ഷയെ ബാധിക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍.

5. ഔദ്യോഗികമല്ലാത്ത രേഖകള്‍ പരിഗണിക്കരുത് എന്ന് കോടതിയില്‍ ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. വിവരാവകാശത്തിന്റെ പരിധിയില്‍ വരാത്ത രേഖകളാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. രേഖകള്‍ മോഷ്ടിച്ചത് ആണെന്ന വാദം കോടതിയില്‍ ആവര്‍ത്തിച്ച് എ.ജി. കേസ് ഉത്തരവ് പറയാനായി സുപ്രീംകോടതി മാറ്റി. ചോര്‍ന്ന രേഖകള്‍ പരിഗണിക്കണോ എന്ന കാര്യത്തിലാണ് കോടതി ഉത്തരവ് പറയുന്നത്.

6. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. റഫാല്‍ രേഖകള്‍ മോഷണം പോയെന്ന മുന്‍നിലപാട് അറ്റോര്‍ണി ജനറല്‍ മാറ്റിയിരുന്നു. ഇതിന് പിന്നാലെ രേഖകളുടെ പകര്‍പ്പാണ് മോഷണം പോയത് എന്ന് ചൂണ്ടിക്കാട്ടി പ്രതിരോധമന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. രേഖകളുടെ പകര്‍പ്പ് മോഷണം പോയതില്‍ ആഭ്യന്തരം അന്വേഷണം നടക്കുക ആണെന്നും കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം.

7. കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. എ.ഐ.സി.സി സെക്രട്ടറിയായിരുന്നു. ഡല്‍ഹിയില്‍ നടന്ന പ്രഖ്യാപനത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് അംഗത്വം സീകരിച്ചു. പാര്‍ട്ടി വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ടോം വടക്കന്‍. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് ആണ് കോണ്‍ഗ്രസിന്റേത്.

8. ആത്മാഭിമാനം ഉള്ള ആര്‍ക്കം കോണ്‍ഗ്രസില്‍ തുടരാനാകില്ല. അധികാരം കേന്ദ്രം ആരെന്ന് അറിയാത്ത അവസ്ഥായാണ് കോണ്‍ഗ്രസിന് നിലവിലുള്ളത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ അതൃപ്തിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യയ്ക്ക് നല്‍കുന്നു എന്നും പ്രതികരണം.

9. മോദിയുടെ വികസന അജണ്ടയോട് യോജിക്കുന്നു എന്ന് പറഞ്ഞ ടോം വടക്കന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും നന്ദി അറിയിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉള്ള ടോം വടക്കന്റെ നീക്കം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. ലോക്സഭ തിരഞ്ഞെടുപ്പില്‍ ടോം വടക്കന്‍ കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകാനും സാധ്യത. തൃശൂരിലോ ചാലക്കുടിയിലോ സ്ഥാനാര്‍ത്ഥിയാകും എന്ന് സൂചന

10. ജെയ്‌ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ വീണ്ടും നിലപാട് ആവര്‍ത്തിച്ച് ചൈന. മസൂദ് അസ്ഹറിന്റെ വിഷയം പഠിക്കാന്‍ കൂടുതല്‍ സമയം വേണം എന്ന് ചൈന. യു.എന്‍ ചട്ടങ്ങള്‍ക്ക് അനുസൃതമാണ് തങ്ങളുടെ നിലപാടെന്നും ഇന്ത്യയുമായി ഉള്ളത് ആത്മാര്‍ത്ഥ ബന്ധമെന്നും ചൈന. പ്രതികരണം, മസൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഉള്ള നീക്കം യു.എന്‍ സമിതിയില്‍ തള്ളിയതിന് പിന്നാലെ

11. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി മുദ്ര കുത്താന്‍ പാകിസ്ഥാന്‍ അനുകൂല നിലപാട് എടുക്കില്ലെന്ന് ചൈന. പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടു പോകാനാകില്ലെന്നും പ്രമേയം തള്ളി കൊണ്ട് ചൈന പറഞ്ഞിരുന്നു. യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ഉന്നയിച്ച് ആവശ്യമാണ് ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളി പോയത്

12. അതിനിടെ, ഭീകരാവദത്തിലെ പാകിസ്ഥാന്‍ നിലപാടിന് എതിരെ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. ജെയ്‌ഷെ മുഹമ്മദിന് വേണ്ടി പാകിസ്ഥാന്‍ സൈന്യം ഇന്ത്യയെ എന്തിന് ആക്രമിക്കണം എന്ന് സുഷമ സ്വരാജിന്റെ ചോദ്യം. തീവ്രവാദത്തെ കുറിച്ച് ഇനിയും ചര്‍ച്ചകള്‍ ആവശ്യമില്ല. ഇന്ത്യയുടെ ആവശ്യം നടപടിയാണ്. ചര്‍ച്ചയും തീവ്രവാദവും ഒരുമിച്ച് പോകില്ല എന്നും സുഷമ സ്വരാജ് വാര്‍ത്താ സമ്മേളനത്തില്‍

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, SOLAR CASE
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY