Kerala Kaumudi Online
Friday, 24 May 2019 4.05 AM IST

എൻ.എസ്.എസ് യൂണിയന്റെ തൊഴിൽ സംരംഭക സെമിനാർ

kk

നെയ്യാ​റ്റിൻകര : താലൂക്ക് എൻ.എസ്. എസ് യൂണിയൻ നെയ്യാ​റ്റിൻകര ഗവ.പോളിടെക്‌നിക്കുമായി സഹകരിച്ചു നടത്തിയ തൊഴിൽ സംരംഭകത്വ സെമിനാർ എൻ.എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു.ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന കരയോഗ അംഗ ങ്ങളായിട്ടുള്ള യുവതി യുവാക്കൾക്ക് വേണ്ടി വിവിധ തരം തൊഴിൽ സംരംഭങ്ങളെക്കുറിച്ചും ബാങ്കിംഗ് സ്‌കീംസ് ഡിജി​റ്റൽ ബാങ്കിംഗ് , എന്നിവയെക്കുറിച്ച് ക്ലാസുകൾ നടന്നു. സോഫ്​റ്റ് സ്‌കിൽ ട്രെയ്‌നർ എസ് ശ്രീകാന്ത് , സീനിയർ കൗൺസിലർമാരായ ശശിധരൻ.ആർ , കെ. കുമാരദാസ് എന്നിവർ ക്ലാസെടുത്തു.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ് നാരായണൻനായർ അദ്ധ്യക്ഷത വഹിച്ചു.നെയ്യാ​റ്റിൻകര പോളിടെക്‌നിക് ലക്ചർ ജി. പവിത്രകുമാർ ,യൂണിയൻ സെക്രട്ടറി കെ രാമചന്ദ്രൻ നായർ , വനിതാ യൂണിയൻ പ്രസിഡന്റ് കുമാരി പ്രേമ എന്നിവർ സംസാരിച്ചു . യൂണിയൻ ഭരണസമിതി അംഗങ്ങൾ എൻ എസ് എസ് പ്രതിനിധി സഭാംഗങ്ങൾ ,എൻ. എസ് .എസ് ഇൻസ്‌പെക്ടർ എസ് .മഹേഷ് കുമാർ എന്നിവർ നേതൃത്വം നൽകി .

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL