തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പയിൽ നടക്കുന്ന കണ്ണൂർ സർവ്വകലാശാല അത് ലറ്റിക് മീറ്റ് ഇന്ന് വൈകുന്നേരം സമാപിക്കും രണ്ടാംദിനം പൂർത്തിയായപ്പോൾ പുരുഷ വിഭാഗത്തിൽ മാങ്ങാട്ടു പറമ്പ് സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷനും വനിതകളിൽ തലശ്ശേരി ബ്രണ്ണൻ കോളേജും മുന്നേറ്റം തുടരുകയാണ്.
പുരുഷ ഭാഗത്തിൽ 43 പോയന്റുമായാണ് ഫിസിക്കൽ എഡ്യുക്കേഷന്റെ കുതിപ്പ്. 20 പോയന്റുമായി കാസർകോട് ഗവ. കോളേജ് രണ്ടാം സ്ഥാനത്തും 14 പോയിന്റുമായി പയ്യന്നൂർ കോളേജ് മൂന്നാം സ്ഥാനത്തുമാണ്. വനിതകളിൽ തലശ്ശേരി ബ്രണ്ണൻ 36 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 21 പോയന്റ് നേടി സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷൻ രണ്ടും 17 പോയന്റുമായി മാടായി കോളേജ് മൂന്നാം സ്ഥാനത്തുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |