ആലപ്പുഴ: ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ ഹിന്ദി കോഴ്സിന്റെ 2021- 23 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പരീക്ഷാ കമ്മിഷണർ സർട്ടിഫിക്കറ്റ് നൽക്കുന്ന റെഗുലർ കോഴ്സിലേക്ക് എസ്.എസ്.എൽ.സിയും ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് 50 ശതമാനം മാർക്കോടെയുള്ള പ്ലസ് ടുവും ഭൂഷൺ/ സാഹിത്യവിശാരദ്/ പ്രവീൺ/ സാഹിത്യാചാര്യ/ ഹിന്ദി ബി.എ/ എം.എ യോഗ്യതകളുമുള്ളവരെയാണ് പരിഗണിക്കുന്നത്. ഒ.ഇ.സി, പട്ടികജാതി വിഭാഗങ്ങളിൽ പെട്ടവർക്ക് അഞ്ചു ശതമാനം മാർക്ക് ഇളവ് ലഭിക്കും. പ്രായം 17നും 35നും ഇടയിൽ. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി- പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചു വർഷവും പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും ഇളവുണ്ട്. അവസാന തീയതി 30. ഫോൺ : 04734296496, 8547126028.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |