SignIn
Kerala Kaumudi Online
Saturday, 16 May 2026 12.50 PM IST

മോദി രാത്രി യാത്ര ചെയ്യുന്നത് വെറുതെയല്ല, അതിനു പിന്നിലെ രഹസ്യം ഇതാണ്, ജെറ്റ് ലാഗ് അകറ്റി നിർത്താൻ അദ്ദേഹം പിന്തുടരുന്നത് മൂന്ന് വഴികൾ

modi

ന്യൂഡൽ​ഹി: കഴിഞ്ഞ ദിവസം അവസാനിച്ച മൂന്ന് ദിവസത്തെ യു.എസ് സന്ദർശനത്തിൽ പ്രസിഡന്റ് ജോ ബെെഡനുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ 20തോളം യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ഏകദേശം 65 മണിക്കൂറോളം യു.എസിലും ബാക്കി സമയം യാത്രയ്ക്കായുമാണ് അദ്ദേഹം ചെലവഴിച്ചത്. തിരക്കിട്ട ഷെഡ്യൂളുകളുമായി കളം നിറഞ്ഞ പ്രധാനമന്ത്രിക്ക് ദീർഘദൂര വിമാനയാത്രയുടെ ക്ഷീണത്തിനെതിരെ (ജെറ്റ് ലാ​ഗ്) പോരാടാനും യോ​ഗങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ചില രഹസ്യങ്ങൾ ഉളളതായി ദേശീയ മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു.

വിദേശയാത്രയിൽ ക്രമാനു​ഗതമായി കൂടിക്കാഴ്ചകൾ നടത്തേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ, ദീർഘദൂര യാത്രയ്ക്ക് ശേഷം സ്വാഭാവികമായുള്ള വിശ്രമത്തിന് സമയമില്ല. കഴിഞ്ഞ യാത്രയിൽ പ്രധാനമന്ത്രി സി.ഇ.ഒമാരുമായി സെപ്തംബർ 23 ന് അഞ്ച് കൂടിക്കാഴ്ചകളാണ് നടത്തിയത്. തുടർന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായുള്ള ചർച്ചകൾ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹൈഡ് സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവരുമായുള്ള ഉഭയകക്ഷി ചർച്ചകൾ, പിന്നെ ചില ആഭ്യന്തര യോഗങ്ങൾ എന്നിവ ഉണ്ടായിരുന്നു. സെപ്തംബർ 24ന് അദ്ദേഹം ബെെഡനുമായുള്ള ഉഭയകക്ഷി യോഗത്തിലും ക്വാഡ് മീറ്റിൽലും പങ്കെടുത്തു. സെപ്തംബർ 25ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു. കൂടാതെ എല്ലാ ദിവസവും അദ്ദേഹം മറ്റ് നിരവധി ആഭ്യന്തര യോഗങ്ങളും നടത്തി.

ഫ്ലൈറ്റിൽ വച്ചു തന്നെ ചില മീറ്റിംഗുകളിലും അദ്ദേഹം പങ്കെടുത്തു. ഈ യാത്രയിൽ, യു.എസിലേക്കും തിരിച്ചും ഉളള യാത്രയിൽ അദ്ദേഹം നാല് മീറ്റിംഗുകൾ നടത്തിയതായി വാർത്താ ഏജൻസികൾ പറയുന്നു. കൂടാതെ ശരീരവും ഉറക്കവും ലക്ഷ്യ സ്ഥാനത്തിന്റെ സമയ മേഖലയിലേക്ക് ക്രമപ്പെടുത്തുക എന്നതും സുപ്രധാനമാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ രാത്രിയായാലും അദ്ദേഹം വിമാനത്തിൽ ഉറങ്ങാത്തത്. ഇന്ത്യയിലേക്ക് മടങ്ങുമ്പോഴും അദ്ദേഹം അതേ കാര്യം തന്നെ ചെയ്യുന്നു. കൂടാതെ ഇന്ത്യൻ സമയത്തിനനുസരിച്ച് ശരീരവും ഉറക്കവും ക്രമീകരിക്കുകയും, ആരോഗ്യവാനാണെന്നും യാത്രയ്ക്ക് തയ്യാറാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതായി ദേശീയ മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു.

വിമാനത്തിലെ വായു ശരീരത്തിലെ ഈർപ്പം വലിച്ചെടുക്കുമെന്നതിനാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മോദി ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. രാത്രി വിമാനങ്ങളാണ് പ്രധാനമന്ത്രി എപ്പോഴും ഇഷ്ടപ്പെടുന്നത്. 1990 കളിൽ അദ്ദേഹം യു.എസ് സന്ദർശിക്കുമ്പോൾ, ഒരു എയർലൈൻ പ്രതിമാസ ഡിസ്കൗണ്ട് പാസ് നൽകാറുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇത് പരമാവധി പ്രയോജനപ്പെടുത്താൻ, മോദി എപ്പോഴും രാത്രിയിൽ യാത്ര ചെയ്യുമായിരുന്നു. ഹോട്ടലുകളിൽ പണം ചെലവഴിക്കാതെ മിക്ക സ്ഥലങ്ങളും സന്ദർശിക്കാമെന്ന് ഇത് ഉറപ്പുവരുത്തുന്നു. അദ്ദേഹം രാത്രി എയർപോർട്ടിലും വിമാനത്തിലും ചെലവഴിക്കുമെന്നും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, NARENDERA MODI, MODI, INDIA, USA, AMERICA, JET LAG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360