ഒറ്റപ്പാലം: പ്രകൃതി ചൂഷണത്തിനെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് ഒറ്റപ്പാലം സബ് ജയിൽ മതിലിൽ ആരംഭിച്ച ചിത്രരചന പൂർത്തിയായി. 100 മീറ്റർ നീളവും ഏഴു മീറ്റർ വീതിയുമുള്ള കൂറ്റൻ മതിലാണ് പ്രകൃതിചൂഷണത്തിനെതിരെയുള്ള ബോധവത്കരണമായി ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്.
മതിലിന്റെ മറ്റൊരുഭാഗത്ത് ശാരീരികക്ഷമതയ്ക്ക് കായികവ്യായാമത്തിനുള്ള പ്രാധാന്യം അറിയിച്ചുകൊണ്ടുള്ള ചിത്രങ്ങളും വരച്ചിട്ടുണ്ട്. കേരള ഗ്രാമവികസന സാനിറ്റേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചേരാസ് രവിദാസും സംഘവുമാണ് ചിത്രം വരച്ചത്.
അക്രമങ്ങളും ലഹരിയും സമൂഹത്തിലുണ്ടാക്കുന്ന ഭവിഷ്യത്തുകളെ ഓർമിപ്പിക്കുന്ന ചിത്രങ്ങളാണ് മുൻപ് മതിലിൽ ഉണ്ടായിരുന്നത്. ഒറ്റപ്പാലം മുൻ സബ് കളക്ടറായിരുന്ന പി.ബി. നൂഹിന്റെ നേതൃത്വത്തിലാണ് അന്ന് ചുമർച്ചിത്ര പദ്ധതി നടപ്പാക്കിയിരുന്നത്.
പിന്നീട് യഥാസമയം നവീകരണം നടക്കാതെ കേടായിക്കിടന്നിരുന്ന മതിൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായി മുൻ സബ് കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ജയിൽ വകുപ്പിന്റെ സഹായത്തോടെയാണ് പുതിയ ചിത്രങ്ങൾ വരച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |