വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാത കരിപ്പാലി വർക്ക്ഷോപ്പ് വളവിൽ നിയന്ത്രണം വിട്ട വാൻ പാതയോരത്തെ തോട്ടത്തിലെ തെങ്ങിൽ ഇടിച്ച് മണ്ണിൽ താഴ്ന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം. തമിഴ്നാട്ടിൽനിന്നും പാൽ ഉത്പന്നങ്ങളുമായി മൂവാറ്റുപുഴയ്ക്ക് പോയിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. മുടപ്പല്ലൂർ ഇറക്കത്തിലെ വളവിൽ നിയന്ത്രണം വിട്ട വാൻ നൂറു മീറ്ററോളം മുന്നോട്ടു പാഞ്ഞാണ് തോട്ടത്തിലേക്ക് ഇടിച്ച് കയറിയത്. വൈദ്യുതി പോസ്റ്റ് പൊട്ടിയിട്ടുണ്ട്. സ്ഥിരമായി അപകടമുണ്ടാകുന്ന പ്രദേശമാണ് ഇവിടം. സിവിൽ ഡിഫൻസ് അംഗങ്ങളായ എൻ.എസ് ഫാരീസ്, പ്രദീപ്, കെ.എസ്.ഇ.ബി ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |